Sports
ഈ വെടിക്കെട്ട് വെറും റിഹേഴ്‍സല്‍ മാത്രം...ഈ വെടിക്കെട്ട് വെറും റിഹേഴ്‍സല്‍ മാത്രം...
Sports

ഈ വെടിക്കെട്ട് വെറും റിഹേഴ്‍സല്‍ മാത്രം...

Alwyn
|
7 May 2018 9:31 AM GMT

റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വെടിക്കെട്ട് ആഘോഷത്തിന്റെ റിഹേഴ്സല്‍ മാറക്കാനയില്‍ നടത്തി. ഉദ്ഘാടന ചടങ്ങുകള്‍ ദൃശ്യസമ്പന്നമായിരിക്കുമെന്ന് സംഘാടകര്‍ ഉറപ്പു പറയുന്നു.

റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വെടിക്കെട്ട് ആഘോഷത്തിന്റെ റിഹേഴ്സല്‍ മാറക്കാനയില്‍ നടത്തി. ഉദ്ഘാടന ചടങ്ങുകള്‍ ദൃശ്യസമ്പന്നമായിരിക്കുമെന്ന് സംഘാടകര്‍ ഉറപ്പു പറയുന്നു.

മാറക്കാന പൂര്‍ണമായും ഒളിമ്പിക്സിന്റെ ഒരുക്കങ്ങളുടെ തിരക്കിലായി. ഒരു മാസം ഇവിടെ നടന്ന പ്രതിഷേധങ്ങളെല്ലാം മറന്നു കഴിഞ്ഞു. തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കാലുകളില്‍ മാന്ത്രികത ഒളിപ്പിക്കുന്നവരാണ് ബ്രസീലുകാര്‍. ബ്രസിലിലെ ഫുട്ബോളിന്റെ എല്ലാമെല്ലാമാണ് മാറക്കാന സ്റ്റേഡിയം. ലോകകായിക മേളക്ക് മാറക്കാനയില്‍ തിരിതെളിയുമ്പോള്‍ എന്തൊക്കെയായിരിക്കും ബ്രസീല്‍ ഒരുക്കി വെക്കുക എന്ന് ആകാക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. വെടിക്കെട്ട് പ്രകടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ടു വട്ടം റിഹേഴ്സല്‍ നടത്തി. ലണ്ടന്‍ ഉദ്ഘാടനടചങ്ങിലെ വെടക്കെട്ടോളം വരില്ല റിയോയിലേത് എന്നും അഭിപ്രായമുണ്ട്. എന്നാല്‍ കാഴ്ചക്കാര്‍ക്ക് പുതിയ ദൃശ്യവിരുന്നൊരുക്കും എന്ന് സംഘാടകര്‍ ഉറപ്പു പറയുന്നു. സുരക്ഷാ സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. എണ്‍പത്തി അയ്യായിരം സുരാക്ഷാ സൈനികരെയാണ് റിയോയില്‍ നിയോഗിച്ചിരിക്കുന്നത്.

Similar Posts