കൊച്ചിയെ ത്രില്ലടിപ്പിക്കാന്‍ ബ്രസീല്‍ - സ്പെയിന് മത്സരം; ഇന്ത്യയുടെ ആദ്യ എതിരാളി അമേരിക്ക
|ഒക്ടോബര്‍ ഏഴിന് നടക്കുന്ന ബ്രസീലും സ്പെയ്നും തമ്മിലുള്ള മത്സരത്തിലൂടെയാണ് കൊച്ചിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക
ഇന്ത്യ ആതിഥേയരാകുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഗ്രൂപ്പുകളുടെയും ടീമുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞു. ബ്രസീലും സ്പെയ്നും ജര്‍മനിയും ടീമുകള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയ്ക്കെതിരെയാണ്. ഒക്ടോബര്‍ പത്തിന് വടക്കന്‍ കൊറിയക്കെതിരെയും ബ്രസീല്‍ കളത്തിലറങ്ങും. ജര്‍മനിയും ഗ്വിനിയയും തമ്മിലുള്ള മത്സരവും കൊച്ചിയില്‍ നടക്കും.
അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഒക്ടോബര്‍ ആറിന് അമേരിക്കയ്ക്കെതിരെ ഡല്‍ഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബയിക്കെതിരെയും ഒക്ടോബര്‍ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.
നൈജീരിയന്‍ ഇതിഹാസ താരം കാനു, അര്‍ജന്റീന മുന്‍താരം കാംപിയാസോ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം പിവി സിന്ധു എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. മുംബൈയിലായിരുന്നു ചടങ്ങ്.
ഗ്രൂപ്പ് എ (ന്യൂഡൽഹി)
1. ഇന്ത്യ 2. യുഎസ്എ 3. കൊളംബിയ 4. ഘാന
ഗ്രൂപ്പ് ബി (നവി മുംബൈ)
1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി
ഗ്രൂപ്പ് സി (മഡ്ഗാവ്)
1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക
ഗ്രൂപ്പ് ഡി (കൊച്ചി)
1. വടക്കൻ കൊറിയ (ഏഷ്യ) 2. നൈജർ 3. ബ്രസീൽ 4, സ്പെയിൻ
ഗ്രൂപ്പ് ഇ (ഗുവാഹത്തി)
1. ഹോണ്ടുറാസ് 2. ജപ്പാൻ 3. ന്യൂ കാലിഡോണിയ 4. ഫ്രാൻസ്
ഗ്രൂപ്പ് എഫ് (കൊൽക്കത്ത)
1. ഇറാഖ് 2. മെക്സിക്കോ 3. ചിലെ 4. ഇംഗ്ലണ്ട്