Sports
ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബിസിസിഐശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബിസിസിഐ
Sports

ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബിസിസിഐ

admin
|
7 May 2018 2:24 AM GMT

മാതൃരാജ്യം വിലക്കിയ താരത്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ല. ​ഐസിസി ചട്ടങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിസിസിഐ

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബിസിസിഐ മാതൃരാജ്യം വിലക്കിയ താരത്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ല. ​ഐസിസി ചട്ടങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിസിസിഐ ആക്​ടിങ്​ പ്രസിഡൻറ്​ സി.കെ. ഖന്ന വ്യക്​തമാക്കി.

2013 ​ഐപിഎൽ ആറാം സീസണിനിടെ രാജസ്ഥാൻ റോയൽസ്​ താരമായിരുന്ന ശ്രീശാന്ത്​ ഒത്തുകളി നടത്തിയെന്ന്​ ബി.സി.സി.​െഎ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ താരത്തിന്​ അജീവനാന്ത വിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത്​ നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച്​ അംഗീകരിച്ചു. എന്നാൽ ബിസിസിഐയുടെ അപ്പീലിൻമേൽ ​​ വിധി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി.

Similar Posts