Sports
വിന്‍ഡിസ് ടീം സെലക്ഷനെച്ചൊല്ലി ട്വിറ്ററില്‍ താരങ്ങളുടെ പോര്വിന്‍ഡിസ് ടീം സെലക്ഷനെച്ചൊല്ലി ട്വിറ്ററില്‍ താരങ്ങളുടെ പോര്
Sports

വിന്‍ഡിസ് ടീം സെലക്ഷനെച്ചൊല്ലി ട്വിറ്ററില്‍ താരങ്ങളുടെ പോര്

admin
|
7 May 2018 2:07 AM GMT

പൊള്ളാര്‍ഡിനെയും നരൈനെയും അഭിനന്ദിച്ചും വെസ്റ്റിന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ കണക്കിന് പരിഹസിച്ചുമാണ് സീനിയര്‍ താരങ്ങളുടെ

ഏറെ നാളത്തെ ഇടവേളക്കു ശേഷം വിന്‍ഡിസ് ഏകദിന ടീമിലേക്ക് പൊള്ളാര്‍ഡിന്‍റെയും നരൈന്‍റെയും തിരിച്ചുവരവിനെച്ചൊല്ലി ട്വിറ്ററില്‍ താരങ്ങളുടെ പോര്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സീനിയര്‍ താരങ്ങളായ ക്രിസ് ഗെയ്‍ല്‍, ബ്രാവോ, സമി എന്നിവരാണ് ടീം സെലക്ഷനെതിരെ ട്വിറ്ററില്‍ പരസ്യമായി രംഗതെത്തിയത്. പൊള്ളാര്‍ഡിനെയും നരൈനെയും അഭിനന്ദിച്ചും വെസ്റ്റിന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ കണക്കിന് പരിഹസിച്ചുമാണ് സീനിയര്‍ താരങ്ങളുടെ ട്വീറ്റ്.

പ്രാദേശിക ഏകദിന മത്സരങ്ങളില്‍ കളിച്ചവരെ മാത്രമെ ദേശീയ ടീമിലേക്ക് പരിഗണിക്കുകയുള്ളൂവെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്. പരിക്കേറ്റതു മൂലമാണ് പൊള്ളാര്‍ഡ് ബിഗ് ബാഷില്‍ കളിക്കാതിരുന്നതെന്നും പരിക്കില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്കൊപ്പം ബിഗ് ബാഷിലുണ്ടാകുമായിരുന്നുവെന്നും ക്രിസ് ഗെയില്‍ ട്വീറ്റ് ചെയ്തു. 2014ന് ശേഷം സൂപ്പര്‍ 50 യോ കളിക്കാതെ പൊള്ളാര്‍ഡ് ടീമിലെത്തിയത് എങ്ങിനെയെന്നായിരുന്നു സമിയുടെ ചോദ്യം.

Similar Posts