Sports
തോല്‍വിയിലും ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീംതോല്‍വിയിലും ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം
Sports

തോല്‍വിയിലും ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

Subin
|
8 May 2018 8:38 PM GMT

അര്‍ജന്‍റീന- ജര്‍മ്മനി മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഗ്രൂപ്പില്‍ ഒരു മത്സരം അവശേഷിക്കെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ നോക്കൌട്ട് ഘട്ടത്തിലെത്തുന്നത്

നെതര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ പുരുഷ വിഭാഗം ഹോക്കിയില്‍ ക്വാര്‍ട്ടറിലെത്തി. അര്‍ജന്‍റീന- ജര്‍മ്മനി മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ഗ്രൂപ്പില്‍ ഒരു മത്സരം അവശേഷിക്കെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ നോക്കൌട്ട് ഘട്ടത്തിലെത്തുന്നത്.

അര്‍ജന്‍റീനയോടും ജര്‍മ്മനിയോടും ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും നന്ദി പറയാം... ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം അവശേഷിക്കെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത് അര്‍ജന്‍റീന- ജര്‍മ്മനി മത്സരം സമനിലയിലായതോടെയാണ്. ഗ്രൂപ്പ് ബിയില്‍ പത്ത് പോയിന്‍റ് വീതമുള്ള ജര്‍മ്മനിയും നെതര്‍ലന്‍ഡുമാണ് ഇന്ത്യയെ കൂടാതെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമുകള്‍. ഇന്ത്യക്ക് ആറ് പോയിന്‍റാണുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ കാനഡയെ നേരിടും.

കാനഡ നേരത്തേ പുറത്തായതിനാല്‍ മത്സരം അപ്രസക്തമാണ്. എന്നാല്‍ ജയിക്കാനായാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ കളിക്കാം. അര്‍ജന്റീനയും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പ് ബിയില്‍ നിന്നും അവസാനം ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ടീം. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ കരുത്തരായ ബെല്‍ജിയത്തിനെയോ സ്പെയിനെയോ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരിക. 1980 മോസ്‌ക്കോ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ നോക്കൌട്ട് ഘട്ടത്തിലെത്തുന്നതെന്നത്.

Related Tags :
Similar Posts