Sports
നഥാന്‍ ലിയോണ്‍, ഇന്ത്യയെ വീഴ്ത്തിയ കൊടുങ്കാറ്റ് നഥാന്‍ ലിയോണ്‍, ഇന്ത്യയെ വീഴ്ത്തിയ കൊടുങ്കാറ്റ് 
Sports

നഥാന്‍ ലിയോണ്‍, ഇന്ത്യയെ വീഴ്ത്തിയ കൊടുങ്കാറ്റ് 

Rishad
|
8 May 2018 10:26 PM GMT

സ്റ്റീവന്‍ ഒകീഫിയെന്ന  ഇടംകയ്യന്‍ സ്പിന്നറാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ കഥ കഴിച്ചതെങ്കില്‍ ബംഗളൂരു ടെസ്റ്റിലേക്കെത്തുമ്പോള്‍ നഥാന്‍ ലിയോണ്‍ എന്ന വലംകയ്യാന്‍ സ്പിന്നറുടെ കയ്യിലാണ് ബാറ്റണ്‍.

സ്റ്റീവന്‍ ഒകീഫിയെന്ന ഇടംകയ്യന്‍ സ്പിന്നറാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ കഥ കഴിച്ചതെങ്കില്‍ ബംഗളൂരു ടെസ്റ്റിലേക്കെത്തുമ്പോള്‍ നഥാന്‍ ലിയോണ്‍ എന്ന വലംകയ്യാന്‍ സ്പിന്നറുടെ കയ്യിലാണ് ബാറ്റണ്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 50 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. അതായത് ടെസ്റ്റില്‍ ഒരു ആസ്ട്രേലിയക്കാരന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം. ഒപ്പം ഇന്ത്യയില്‍ വെച്ച് ഒരു വിദേശ താരത്തിന്‍റെ മിന്നും പ്രകടനവും. 1996ല്‍ ലാന്‍സ് ക്ലൂസ്നറാണ് ടെസ്റ്റില്‍ ഇതിന് മുമ്പ് ഇന്ത്യയില്‍ വെച്ച് മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍. ക്ലൂസ്നര്‍ എട്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 200 റണ്‍സിനുള്ളില്‍ ഇന്ത്യ ഒടുവില് പുറത്തായത് 2000ത്തിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിലായിരുന്നു. 17 വര്‍ഷങ്ങള്‍ക്കിപ്പുറം നഥാന്‍ ലിയോണിലൂടെ ആ നാണക്കേട് ഇന്ത്യയെ തേടിയെത്തി. ബംഗളൂരുവില്‍ 200 റണ്‍സിന് 11 റണ്‍സ് അകലെ 189 റണ്‍സിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സില്‍ കൂടാരം കയറിയത്. പൂനെ ടെസ്റ്റില്‍ ലിയോണിന്‍റെ പന്തുകള്‍ ശ്രദ്ധിച്ചാലേ അറിയാമായിരുന്നു, നാശം വിതക്കാനാവുന്ന മരുന്നുകള്‍ അദ്ദേഹത്തിന്‍റെ കയ്യിലുണ്ടെന്ന്. എന്നാല്‍ പിച്ചിനെ പൂര്‍ണമായും മുതലെടുത്തത് ഒക്കീഫി ആയിരുന്നുവെന്ന് മാത്രം.

പൂനെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി വരാനിരുന്ന കൊടുങ്കാറ്റിന്‍റെ സൂചനയും ലിയോണ്‍ നല്‍കിയിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞു സഹായിക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അതിനനുസരിച്ച് പന്തെറിയുക എന്ന ചുമതല മാത്രമാണ് ലിയോണ്‍ നിര്‍വഹിച്ചത്. അത് ഫലപ്രദമായെന്ന് വേണം കരുതാന്‍. ഓഫ് സ്റ്റമ്പിന് പുറത്തും അകത്തും എറിഞ്ഞ് കേളികേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ തള്ളിയിടാന്‍ ലിയോണിനായി. 90 റണ്‍സെടുത്ത ലോകേഷ് രാഹുലിന് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളൂ. എന്നാല്‍ സെഞ്ച്വറിക്ക് പത്ത് റണ്‍സ് അകലെവെച്ച് രാഹുലിനെയും ലിയോണ്‍ വീഴ്ത്തി ആസ്ട്രേലിയക്ക് കളിയില്‍ വ്യക്തമായ മേധാവിത്വം നല്‍കി.

Related Tags :
Similar Posts