ഡിആര്‍എസ് കൊഹ്‍ലിയെ വീണ്ടും ചതിച്ചു, ഔട്ടാണോയെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന് ബിസിസിഐ
|എന്നാല്‍ ആദ്യം ബാറ്റിലുരസിയ ശേഷമാണ് പന്ത് പാഡിലുരസിയതെന്ന വാദവുമായി അന്പയറുടെ തീരുമാനത്തെ കൊഹ്‍ലി ചോദ്യം ചെയ്തു. മൂന്നാം അന്പയര്‍ അഞ്ച് മിനുട്ടോളം വിവിധ വശങ്ങളില്‍ നിന്നും ആവര്‍ത്തിച്ച് പരിശോധിച്ചെങ്കിലും പന്ത് കൊഹ്‍ലിയുടെ ...
ഡിആര്‍എസ് സംവിധാനവും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയും തമ്മിലുള്ള ബന്ധം ഇന്ന് സജീവമായ ഒരു ചര്‍ച്ചാവിഷയമാണ്. അന്പയറുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാന്‍ കൊഹ്‍ലിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിന് പിന്നില്‍. ബംഗളൂരു ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ കൊഹ്‍ലി പുറത്തായതും ഡിആര്‍എസിലൂടെയായിരുന്നു. ഹാസില്‍വുഡിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഇന്ത്യന്‍ നായകന്‍ പുറത്തായതായി അന്പയര്‍ വിധിച്ചു. എന്നാല്‍ ആദ്യം ബാറ്റിലുരസിയ ശേഷമാണ് പന്ത് പാഡിലുരസിയതെന്ന വാദവുമായി അന്പയറുടെ തീരുമാനത്തെ കൊഹ്‍ലി ചോദ്യം ചെയ്തു. മൂന്നാം അന്പയര്‍ അഞ്ച് മിനുട്ടോളം വിവിധ വശങ്ങളില്‍ നിന്നും ആവര്‍ത്തിച്ച് പരിശോധിച്ചെങ്കിലും പന്ത് കൊഹ്‍ലിയുടെ ബാറ്റിലാണ് ആദ്യം തട്ടിയതെന്ന വാദം തള്ളികളയുകയായിരുന്നു.
ഇതോടെ കൊഹ്‍ലി യഥാര്‍ഥത്തില്‍ ഔട്ടോണോയെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി, ഇന്ത്യന്‍ നായകന്‍ ഔട്ടോ അതോ നോട്ടൌട്ടോ നിങ്ങള്‍ തീരുമാനിക്കൂ എന്ന അടിക്കുറിപ്പോടെ ബിസിസിഐ ട്വീറ്റ് ചെയ്തതോടെ ചര്‍ച്ച കൊഴുത്തു. ഇരുവശത്തെക്കും മാറാവുന്ന വിധം സങ്കീര്‍ണമാണ് കൊഹ്‍ലിയുടെ ഔട്ടെന്നായിരുന്നു ക്രിക്കറ്റ് ആസ്ത്രേലിയയുടെ ട്വീറ്റ്.