ഇംഗ്ലീഷ് ദുരന്തത്തിനു ശേഷം ബെന്‍ സ്റ്റോക്സ് പറഞ്ഞത്...
|ഇംഗ്ലണ്ട് ഉറപ്പിച്ച കിരീടമാണ് ബെന്‍ സ്റ്റോക്സ് എന്ന ബോളറുടെ കൈകളിലൂടെ വിന്‍ഡീസിന്റെ പാളയത്തിലെത്തിയത്.
ഇംഗ്ലണ്ട് ഉറപ്പിച്ച കിരീടമാണ് ബെന്‍ സ്റ്റോക്സ് എന്ന ബോളറുടെ കൈകളിലൂടെ വിന്‍ഡീസിന്റെ പാളയത്തിലേക്ക് ചോര്‍ന്നുപോയത്. അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ഇംഗ്ലീഷ് നായകന്‍ വിശ്വസിച്ച് പന്തേല്‍പ്പിച്ചത് ബെന്‍ സ്റ്റോക്സ് എന്ന പേസറെ. അതുവരെ കയ്യടക്കത്തോടെ പന്തെറിഞ്ഞിരുന്ന സ്റ്റോക്സ് അവസാന നിമിഷം ഒരു ദുരന്തമായി മാറുമെന്ന് ആരും സ്വപ്‍നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. വിന്‍ഡീസ് താരം ബ്രാത്ത്‍വെയ്റ്റ് തുടര്‍ച്ചയായി നാലു സിക്സറുകള്‍ ഗാലറിയിലെത്തിച്ച് വിജയമാഘോഷിച്ചപ്പോള്‍ കരഞ്ഞ് കണ്ണുകലങ്ങിയാണ് സ്റ്റോക്സ് മൈതാനം വിട്ടത്. ബ്രാത്ത്‍വെയ്റ്റിന്റെ ആദ്യ സിക്സറോടെ തന്നെ സ്റ്റോക്സിന്റെ ശരീരഭാഷ തളര്‍ന്നുപോയവന്റെ ചലനങ്ങളായി മാറിയിരുന്നു. മൂന്നാമത്തെ പന്തും നിലംതൊടാതെ ഗാലറിയില്‍ എത്തിയതോടെ സ്റ്റോക്സ് എന്ന ബോളര്‍ തകര്‍ന്നുവീണു. മത്സരത്തിനൊടുവില്‍ സ്റ്റോക്സ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: 'അവസാന ഓവര്‍ നിരാശ മാത്രമാണ് സമ്മാനിച്ചതെങ്കിലും തനിക്ക് ഏവരും തനിക്ക് നല്‍കിയ പിന്തുണ തന്നെ കീഴടക്കി കളഞ്ഞു. ഈ ലോകകപ്പ് ഫൈനലില്‍ തന്റെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു. തങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഏവര്‍ക്കും നന്ദി. ഫൈനലില്‍ ത്രില്ലിങ് ജയം സ്വന്തമാക്കി കപ്പ് ഉയര്‍ത്തിയ വെസ്റ്റിന്‍ഡീസ് ടീമിന് അഭിനന്ദനങ്ങള്‍'. - സ്റ്റോക്സ് പറഞ്ഞുനിര്‍ത്തുന്നു.