Sports
9.95 സെക്കന്‍ഡോടെ ബോള്‍ട്ടിന് സ്വര്‍ണം9.95 സെക്കന്‍ഡോടെ ബോള്‍ട്ടിന് സ്വര്‍ണം
Sports

9.95 സെക്കന്‍ഡോടെ ബോള്‍ട്ടിന് സ്വര്‍ണം

admin
|
8 May 2018 11:03 PM GMT

10 സെക്കന്‍ഡ് താഴെ സമയത്തില്‍ ഈ വര്‍ഷം ഇതാദ്യമായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്യുന്നത്. 

മൊണാക്കോ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന് ഒന്നാം സ്ഥാനം. അമേരിക്കയുടെ ഇസയ യംഗിനെ പിന്തളളിയാണ് ബോള്‍ട്ടിന്റെ നേട്ടം. ട്രാക്കിലെ രാജാവ് താൻ തന്നെയെന്ന് ഉസൈന്‍ ബോൾട്ട് വീണ്ടും തെളിയിച്ചു. 9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. 10 സെക്കന്‍ഡ് താഴെ സമയത്തില്‍ ഈ വര്‍ഷം ഇതാദ്യമായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്യുന്നത്.

അമേരിക്കയുടെ ഇസയ യംഗിനെയാണ് ബോള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. 2016ലെ റിയോ ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണം നേടിയ ശേഷം ബോള്‍ട്ടിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ലോക ചാംപ്യന്‍ഷിപ്പെന്നാണ് വിലയിരുത്തല്‍. ആഗസ്റ്റ് നാലുമുതല്‍ 13 വരെയാണ് ലോക ചാന്യന്‍ഷിപ്പ്. 100 മീറ്ററിന് പുറമെ 4*100 മീറ്റര്‍ റിലേയിലും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ബോള്‍ട്ട് അറിയിച്ചിട്ടുണ്ട്, ലോക ചാമ്പ്യന്‍ഷിപ്പോടെ കരിയര്‍ അവസാനിപ്പിക്കാനാണ് എട്ട് തവണ ഒളമ്പിക്സ് ജേതാവായ ബോള്‍ട്ടിന്‍റെ തീരുമാനം,

Related Tags :
Similar Posts