റൊണാള്‍ഡോയും ലെവന്‍ഡോസ്കിയും നാളെ നേര്‍ക്കുനേര്‍
|പോര്‍ച്ചുഗലിനായി ക്രിസ്ത്യാനോ റൊണാള്‍ഡോയും പോളണ്ടിനായി ലെവന്‍ഡോസ്ക്കിയും മൈതാനത്തെത്തും. ഗോളില്‍ കുറഞ്ഞതൊന്നും ....
ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നാളെ ഏറ്റുമുട്ടുകയാണ്. പോര്‍ച്ചുഗലിനായി ക്രിസ്ത്യാനോ റൊണാള്‍ഡോയും പോളണ്ടിനായി ലെവന്‍ഡോസ്ക്കിയും മൈതാനത്തെത്തും. ഗോളില്‍ കുറഞ്ഞതൊന്നും ഇരുവരില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല
റയലിന്റെ ഗോളടി യന്ത്രം, ലോക ഫുട്ബോളര് പട്ടം ചൂടിയത് മൂന്ന് തവണ, സ്പാനിഷ് ലീഗില്‍ എതിരാളികളുടെ പേടി സ്വപ്നം. വിശേഷണങ്ങള്‍ ഏറെയണ് ക്രിസത്യാനോ റൊണാള്‍ഡോക്ക്. 2003 മുതല്‍ പോര്‍ച്ചുഗലിനായി കളിക്കുന്നു. യൂറോ കപ്പില്‍ ദേശീയ ജെഴ്സി അണിയുന്നത് നാലാം തവണ. പേരിനൊത്ത പെരുമ പോര്‍ച്ചുഗലിനായി ഈ മിന്നും താരത്തിന് ഇതുവരെ നടത്താനായിട്ടില്ല. ഒരു പതിറ്റാണ്ടിലധികമായി ദേശീയ ടീമില്‍ കളിച്ചിട്ടും പ്രധാന കിരിടമൊന്നും ലിസ്ബണിലെത്തിക്കാന് റൊണോക്കായിട്ടില്ല. ഓരോ തവണ ഈ ആറടി ഒരിഞ്ചുകാരന് പോര്‍ച്ചുഗലിനായി പുല്മൈതാത്തെത്തുന്ള് ഗ്യാലറികളില്‍ ആരവമുയരും. പക്ഷെ നിരാശയായിരുക്കും റൊണോ ആരാധകര്‍ക്ക് സമ്മാനിക്കുക.
ഇക്കുറി യൂറോയില്‍ കളിച്ചത് 4 മല്‍സരങ്ങള്‍. ഐസ് ലാന്‍ഡ്, ഓസ്ട്രിയ എന്നിവര്‍ക്കെതിരെ സൂപ്പര്‍താരത്തിന് കാലിടറി. ഐസ് ലാന്‍ഡ് പ്രതിരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമശ്രദ്ധനേടി. ഹംഗറിക്കെതിരായ മല്‍സരത്തിന് മുന്‍പ് ദേഷ്യത്തോടെ ചാനല്‍ മൈക്ക് പുഴയിലേക്ക് വലിച്ചെറിഞ്ഞു . ഹംഗറിക്കെതിരെ ഇരട്ടഗോള്‍ നേടി ഫോം വീണ്ടെടുത്തു. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ ഫോമിലേക്കുയരാന്‍ റൊണാള്‍ഡോക്കായില്ല
പോര്‍ച്ചുഗല്‍ ജനത റൊണാള്‍ഡോയെ എത്രമാത്രം സ്നേഹിക്കുന്നുവോ അതുപോലെ തന്നെയാണ് പോളണ്ടുകാര്‍ക്ക് റൊബര്‍ട്ട് ലെവന്‍ഡോസ്ക്കിയും. .ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ വേട്ടക്കാരന്. ഓരോ വര്‍ഷവും ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് കീശയിലാക്കുന്നത് കോടിക്കണക്കിന് രൂപയും. .ഗ്രൂപ്പ് ഘട്ടത്തില്‍ വടക്കന്‍ അയര്‍ലന്റ്, ജര്‍മ്മനി, ഉക്രൈന് എന്നീ ടീമുകള്‍ക്കെതിരെ ലെവന്ഡോസ്ക്ക് കളിച്ചു. ഒരു ഗോള്‍ പോലും അടിക്കാന്‍ ഈ സൂപ്പര്‍ താരത്തിനയില്ല. പ്രീ ക്വാര്‍ട്ടറില്‍ ലെവന്‍ഡോസ്ക്കി ഗോള്‍വേട്ട നടത്തുമെന്ന് ആരാധകര്‍ വാതുവെപ്പ് നടത്തി. സ്വിറ്റ്സര്ലന്റിനെതിരേയും തിളങ്ങാനായില്ല.ലെവന്‍ഡോസ്ക്കിയുടെ കാലില്‍ പന്ത് കിട്ടുമ്പോഴൊ ക്കെ ആരാധകര്‍ നിലയ്ക്കാത്ത കയ്യടികൊടുക്കും. പക്ഷെ അദ്ദേഹം സമ്മാനിക്കുക നിരാശ മാത്രം. ഇനി തോറ്റാല്‍ മടങ്ങാമെന്ന് റൊണാള്‍ഡോക്കും ലെവന്ഡോസ്ക്കിക്കും നന്നായി അറിയാം.