വെയില്‍ പോലെ പരന്നൊഴുകി വെയില്‍സിന്റെ വിസ്മയ വിജയം
|കിട്ടിയപാടെ വിചിത്ര മായ ഹെയര്‍ സ്റ്റയില്‍ ഉള്ള ഈ അതുല്യ മദ്ധ്യ നിരക്കാരന്‍ അതു നേരെ പോസ്റ്റിലേക്ക്‌പായിച്ചതും.അതി മനോഹരമായ ഒരു ലോങ് റെയിഞ്ച് ഗോളായതു മാറിയപ്പോള്‍.....
ഡോ മുഹമ്മദ് അഷ്‌റഫ്
വെയില്‍സിന്റെ ഇതു വരെയുള്ള കടന്നു വരവിനെ വിസ്മയ വിജയങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.അവരെക്കുറിച്ചു അറിയുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായതുപോലും റഷ്യക്ക് എതിരെയുള്ള ആധികാരികമായ മൂന്നു ഗോളുകളുടെ വിജത്തിന് ശേഷമായിരുന്നു. അതുവരെ ഗാരാത് ബെയിലിന്റെ മികവില്‍ മാത്ര്‍ കടന്നു കൂടിയ ഗ്രെയ്റ്റ് ബ്രിട്ടന്റെ ഭാഗമായ ഒരു "ചെറിയ ടീം " എന്നും കരുതപ്പെട്ടു .
എന്നാല്‍ അവര്‍ എങ്ങിനെ ഇത്തവണ യൂറോ ഫൈനല്‍ റൗണ്ടില്‍ എത്തി എന്നു മനസിലാക്കിയാലേ അവരുടെ ഇതുവരെയുള്ള വിജയങ്ങള്‍ ആകസ്മികം ആയിരുന്നില്ലെന്ന് മനസിലാകൂ . ഇന്നവരെ ക്വാര്‍ട്ടറില്‍ നേരിടുന്ന ബെല്‍ജിയവും അവരും യൂറോപ്യന്‍ ഗ്രൂപ്പ് "ബി "യില്‍ ഒന്നിച്ചായിരുന്നു യോഗ്യതക്ക് പൊരുതിയത് . രണ്ടു തവണ ഹോം എവേ മത്സരങ്ങളിലെ ഏറ്റുമുട്ടലുകളില്‍ ഒന്നില്‍ പ്പോലും വിജയിക്കുവാന്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിനു കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു മത്സരത്തില്‍ തോല്‍ക്കുകയും രണ്ടാമത്തേതില്‍ സമ നില നേടുകയും ചെയ്ത ശേഷമായിരുന്നു അവര്‍ക്കു ഫ്രാന്‍സില്‍ എത്താനായുള്ളു ..! ചുരുക്കത്തില്‍ വമ്പന്മാരെ വിറപ്പിച്ചു വിട്ടവരാണ് "ഡ്രാഗന്‍സ് " എന്നു മാത്രമല്ല ഇവര്‍ തമ്മിലുള്ള ഇതുവരെയുള്ള ഏറ്റുമുട്ടലുകളും കൗതുകം ഉണര്‍ത്തുന്നതാണ് 12 തവണ മുഖാമുഖം കണ്ടപ്പോള്‍ 5 വിജയം ബെല്‍ജിയത്തിനും നാലെണ്ണം ബെയിലിന്റെ ടീമിനും.., ഗോള്‍ നിലയില്‍ അവര്‍ മുന്നിലും... 17 ഗോള്‍ നേടി വെയില്‍സ് ഒരുപടിമുന്നില്‍ 16 എണ്ണവും ആയി ബെല്‍ജിയം തൊട്ടു പിന്നിലും ഈ കണക്കുകള്‍ അനുസരിച്ചു റെഡ് ഡെവിള്‍സിനെ എന്നും പേടിപ്പിച്ചു വിടുന്നവരാണ് ഡ്രാഗന്‍സ് . എന്നാല്‍ സ്ഥിതിവിവരക്കണക്കില്‍ കാര്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് അതി ശക്തമായ മധ്യ ----- മുന്നേറ്റ നിരകളുമായിട്ടാണ് റെഡ് ഡെവിള്‍സ് തങ്ങളുടെ പരമ്പരാഗത പ്രതിയോഗികളെ നേരിട്ടത്. അവരുടെ ടീം ഫോര്‍മേഷന്‍ തന്നെ ഇതു വ്യക്തമാക്കുന്നു.
റോമാലൂ ലൂക്കാക്കൂവിനെ മുന്നില്‍ നിര്‍ത്തി 4 -3-3-1 ശൈലില്‍ ആക്രമണ ഫുട്ബോള്‍ തന്നെ യായിരുന്നു ബെല്‍ജിയം കോച്ച് മാര്‍ക്ക് വില്‍മോട്ട് ലക്ഷ്യം വച്ചതു. റഫറിയുടെ വിസിലിന്‌ഒപ്പം റാഡിയാ നയീംഗോലാന്‍ കെവിന്‍ ഡി ബ്രൂയാന്‍,കറസ്‌ക്കോ എന്നിവരുടെ ശക്തമായ കടന്നുകയറ്റത്തില്‍ വെയില്‍സ് പിന്‍ നിര ആദ്യമേ തന്നെ ആടിയുലഞ്ഞു, ക്രിസ് ഗുന്തറും ജോ അലനും ആരോണ്‍ റാംസിയും കൂടി കെട്ടിപ്പടുത്ത വെയില്‍സ് പിന്‍ നിരയില്‍ അശാന്തിയുടെ നിമിഷങ്ങള്‍....
ബെല്‍ജിയന്‍ മദ്ധ്യ ആക്രമണ നിരയുടെ സംയുക്ത കടന്നാക്രമങ്ങള്‍ക്കു പ്രത്യാക്രമണം ഒരുക്കാതെ തന്ത്രപരമായി പാസീവ് ഫുട്ബോള്‍ ആണ് ആദ്യ 20 മിലിനുട്ടുകളിലും ബെയിലും കൂട്ടരും കാഴ്ചവച്ചത് ഇതാകട്ടെ ചുകന്ന ചെകുത്താന്‍ മാരുടെ അനായാസ വിജയത്തിന് വഴിയൊരുക്കും എന്നതൊന്നാലും ഉളവാക്കി അത്രക്കും അശക്തമായിരുന്നു വെയില്‍സിന്റെ മധ്യ നിരയും മുന്നേറ്റ നിരയും, ഇതിനിടയില്‍ ജെയിംസ് ചെസ്റ്ററും ബെന്‍ ഡേവിസും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ താടിക്കാരന്‍ ജോ ലേഡിലേക്കു മഞ്ഞക്കാര്‍ഡും കിട്ടി. ബെല്‍ജിയത്തിന്റെ ആകസ്മിക മുന്നേറ്റങ്ങള്‍ ഒന്നും ഗോള്‍ ആകാതെ പോയത് വെയില്‍സ് ഗോളി വെയിന്‍ ഹെന്നിഗിന്സിന്റെ അസാധാരണ മായ ഗോള്‍ കീപ്പിംഗ് പാടവം കൊണ്ടു മാത്രമായിരുന്നു .
10 മിനിറ്റിനിടയില്‍ ബെല്‍ജിയം മുന്നേറ്റങ്ങള്‍ ഒക്കെ കോര്ണറുകളില്‍ അവസാനിപ്പിക്കുവാന്‍ പാസ്സീവ് കളി കൈയിലെടുത്ത വെയില്‍സ് പ്രതിരോധനിരക്കുകഴിഞ്ഞു. ഇതു മനസിലാക്കി നായകന്‍ ഏഡാന്‍ ഹസാര്‍ഡ് പെനാല്‍റ്റി ബോക്സിനു മുന്നില്‍ വച്ചു നിറയൊഴിക്കാതെ ഒരു പുല്‍ കാല്‍ പാസ് നേരെ പുറകില്‍ 30 മീറ്റ്റര്‍ അകലെ നിന്നിരുന്ന റഡ്യാ നയീംഗോലനു നല്‍കി കിട്ടിയപാടെ വിചിത്ര മായ ഹെയര്‍ സ്റ്റയില്‍ ഉള്ള ഈ അതുല്യ മദ്ധ്യ നിരക്കാരന്‍ അതു നേരെ പോസ്റ്റിലേക്ക്‌പായിച്ചതും.അതി മനോഹരമായ ഒരു ലോങ് റെയിഞ്ച് ഗോളായതു മാറിയപ്പോള്‍ ഇന്നു അവരുടെ വിജയം അനായാസമായായിരിക്കുമെന്നും കരുതപ്പെട്ടു. എന്നാല്‍ ഈ ഗോള്‍ ഒരു വിസ്ഫോടനമായിരുന്നു വെയില്‍സ് നിരകളിലുണ്ടാക്കിയത് അതു വരെ ബെല്‍ജിയം കാരെ കളിക്കുവാനനുവദിക്കുകയും അതു കണ്ടു നല്കുകയും ചെയ്ത ഡ്രാഗണ്‍ മാര്‍ ഒന്നാന്തര്‍ ഒത്തിണക്കത്തോടെയും ഗതിവേഗത്തോടെയും കളിക്കുവാന്‍ അറിയുന്നവര്‍ ആണ് തങ്ങള്‍ എന്നു തെളിയിച്ചുകൊണ്ട് ഇരു പാര്‍ശ്വങ്ങളില്‍ നിന്നും മധ്യത്തു നിന്നും പന്തുകള്‍ എത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഭാരത വംശജനായ നെയില്‍ റ്റയിലര്‍ ആക്രമണ മധ്യ നിരകളുടെ കണ്ണികള്‍ കൂടി യോജിപ്പിച്ചു കൊണ്ടു ആകര്‍ഷക മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടു.
റോബ്ബസന്‍ കാനു വലതു വശത്തു നിന്നും ഗാറാത്‌ബെയില്‍ ഇടതു വശത്തു നിന്നും കൊണ്ടെത്തിച്ചു ഗതി വേഗത്തിന്റെ പ്രതീകമായ പാസുകള്‍ തടുത്തിടാന്‍ തോബീ ആല്‍ഡര്‍ വേര്‍ദിലിനും ജോ ലൂക്കാക്കുവിനും പരുക്കന്‍ അടവുകള്‍ സ്വീകരിക്കേണ്ടിയും വന്നു ഇരുപത്തി നാലാമത്തെ മിനിറ്റില്‍ റോബ്‌സണ്‍ കാനുവിന്റെ പാസില്‍ ചാടിവീണു നെയില്‍ റ്റെയിലര്‍ പായിച്ച അതി ശക്തമായ ഒരടി തിബോ ക്വാര്‍ട്ട്‌വ സാഹസികമായി പിടിച്ചെടുത്തു അപകടമൊഴിവാക്കി.
തൊട്ടടുത്ത നിമിഷം തന്നെ അത്യാവേശകരമായ ഒരു മുന്നേറ്റത്തിനൊടുവില്‍ വെയില്‍സിന്റെ സമ നില ഗോളും പിറന്നു, പിന്‍ നിരയില്‍ നിന്നു ആരോണ്‍ റാംസിയും റോബ്‌സണ്‍ കാനവും നെയില്‍ റ്റയിലറും കൊണ്ടെത്തിച്ചു പന്തു ജോര്‍ഡന്‍ ലോക്കാക്കൂ കോര്‍ണര്‍ വഴങ്ങി അപകടം ഒസീവാക്കി തുടര്‍ന്നു റാംസി എടുത്ത കോര്‍ണര്‍ ഉയര്‍ന്നു വന്നത് നേരെ പെനാല്‍റ്റി പോയിന്റില്‍ നിലയുറപ്പിച്ചിരുന്നു നായകന്‍ ആഷ്‌ലി വില്യംസ് നേരെ ഉയര്‍ന്നു ചാടി മനോഹരമായ ഒരു ഹെഡര്‍ ഗോളോടെ സമ നില അതോടെ പരിഭ്രമിച്ചു പോയ ചുകന്ന ചെകുത്താന്‍മാര്‍ അവരുടെ മുന്‍ കാല ഏറ്റുമുട്ടലുകളുടെ ദയനീയ അദ്ധ്യായങ്ങള്‍ ഓര്‍ത്തടുത്ത് പോലെ കളി മറന്നു നിന്നു പോയി അതോടെ ഇത്തവണത്തെ വിസ്മയ ടീം ആയ വെയില്‍സുകാര്‍ കഴിഞ്ഞ 58 കൊല്ലത്തിനിടയില്‍ അവര്‍ക്കു ലഭിച്ച യൂറോ പങ്കാളിത്വത്തം അവസ്മരണീയമാക്കുവാനായി ആകര്‍ഷക ഫുട്ബോള്‍ പന്തടക്കത്തിന്റെയും ഗതി വേഗത്തിന്റെയും കളി കെട്ടഴിച്ചു വിട്ടപ്പോള്‍ കളിമറന്നു ചെകുത്താന്‍ മാര്‍ക്ക് തൊട്ടത് ഒക്കെ പിഴക്കുകയും ചെയ്തു അതിനിടയില്‍ അദ്യ ഗോളിന് വഴിയൊരുക്കിയ റോബ്‌സണ്‍ കാണു അന്‍പത്തി അഞ്ചാം മിനിറ്റില്‍ രണ്ടാം ഗോളും വെയില്‍സിന്റെ ലീഡും ഉറപ്പിച്ചു അതോടെ ഇന്ധനം തീര്‍ന്ന മുന്നേറ്റങ്ങളങ്ങളായി ഇന്ന് വിജയം ഉറപ്പിച്ചു കളിക്കുവാന്‍ ഇറങ്ങിയ ബെല്‍ജിയം കാരുടെ കടന്നുകയറ്റങ്ങള്‍.
പകരക്കാരനായിട്ടെത്തിയ ഫെല്ലിയാനിയുടെ ലോങ് റേഞ്ച് ഷോട്ടുകള്‍ ഒക്കെ വെയിന്‍ ഹെന്നസിന്റെ കൈപ്പിടിയിലും ഒതുങ്ങിയതോടെ ബെല്ജിയത്തിന്റെ സെമീ ഫൈനല്‍ സാധ്യതക്കു മങ്ങലെക്കുകയും ചെയ്തു. എന്നാല്‍ എണ്‍പത്തി അഞ്ചാം മിനിറ്റില്‍ റോബ്‌സണ്‍ കാനുവിന്പകരക്കാരന്‍ ആയിട്ടെത്തിയ സാം വോക്ക്സ് തന്റെ ആദ്യ പന്തു തന്നെ തിബോ ക്വാട്ടവയുടെ വല കടത്തിയതോടെ യൂറോ യോഗ്യതയില്‍ തങ്ങള്‍ ബെല്‍ജിയത്തെ പിന്‍ തള്ളി ഫ്രാന്‍സില്‍ എത്തിയത് ആകസ്മികം അല്ലെന്നു തെളിയിക്കുകയായിരുന്നു അതുപോലെ മുത്തശ്ശിക്കഥകളിലെ യാഥര്‍ഥ്യം പോലെ വെയില്‍സിന്റെ വിസ്മയ വിജയവും യാഥാര്‍ഥ്യമാകുന്നു