Sports
ഒളിമ്പിക്സ് ബോക്സിങില്‍ ഒത്തുകളിക്ക് സാധ്യതഒളിമ്പിക്സ് ബോക്സിങില്‍ ഒത്തുകളിക്ക് സാധ്യത
Sports

ഒളിമ്പിക്സ് ബോക്സിങില്‍ ഒത്തുകളിക്ക് സാധ്യത

Alwyn
|
9 May 2018 5:52 AM GMT

ദ ഗാര്‍ഡിയന്‍ പത്രമാണ് ജഡ്ജിമാര്‍ക്കെതിരെയും ബോക്സിങ് അസോസിയേഷനുമെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഒളിമ്പിക്സ് ബോക്സിങില്‍ ഒത്തുകളി നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ദ ഗാര്‍ഡിയന്‍ പത്രമാണ് ജഡ്ജിമാര്‍ക്കെതിരെയും ബോക്സിങ് അസോസിയേഷനുമെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണം അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ നിഷേധിച്ചു.

അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തി എന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. മത്സര ക്രമം നിശ്ചയിക്കുന്നതില്‍ തിരിമറികളുണ്ടാകും. ചില ബോക്സര്‍മാരെ വിജയിപ്പിക്കാന്‍ ഒരു കൂട്ടം ഒഫീഷ്യലുകള്‍ ഗൂഡാലോചന നടത്തി. ജഡ്ജിമാരും റഫറിമാരും അഴിമതിക്കാരെന്ന് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനിലെ മുതിര്‍ന്ന അഗം ഉറപ്പിച്ച് പറയുന്നു എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്കു കൂടിയാണ് ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്യുന്നത്. 2008 ലും 2012 ലും ഒളിമ്പിക്സില്‍ ബോക്സിങ് മത്സരത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ബീജിങില്‍ ജഡ്ജുമാരെ നിശ്ചയിച്ചതിലാണ്കൃത്രിമം നടന്നതെന്ന് റുഡെല്‍ ഒബ്റെഡാണ് വെളിപ്പെടുത്തിയത്. ഇതുകാരണമാണ് സംഘടനയില്‍ നിന്നും താന്‍ പുറത്താക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. 2012 ല്‍ അസര്‍ബൈജാന് ബോക്സിങ് മെഡല്‍ ലഭിച്ചത് അഴിമതി ആണെന്നായിരുന്നു പ്രധാന ആരോപണം. അസര്‍ബൈജാന്‍ ബോക്സിങ് അസോസിയേഷന് 10 മില്ല്യണ്‍ ഡോളര്‍ ലോണ്‍ അനുവദിച്ചതിന് പ്രതിഫലമായിട്ടാണ് മെഡല്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം.

Similar Posts