Sports
ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറുമായി പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറുമായി പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്
Sports

ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറുമായി പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്

Jaisy
|
9 May 2018 9:39 AM GMT

50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാക്കിസ്താനെതിരെയുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്. അഞ്ച് കളികളുള്ള പരമ്പരയിലെ മൂന്ന് മത്സരവും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി.

122 പന്തില്‍ 22 ബൌണ്ടറിയും നാല് സിക്സറുമടക്കം 171 റണ്‍സ് നേടിയ ഓപണര്‍ അലക്സ് ഹെയില്‍സാണ് ഇംഗ്ലണ്ടിന്റെ റണ് വേട്ടക്ക് ചുക്കാന്‍ പിടിച്ചത്. 51 പന്തില്‍ നിന്നും പുറത്താകാതെ 90 റണ്‍സെടുത്ത ജോസ് ബട്ലറും 85 റണ്‍സ് നേടിയ ജോ റൂട്ടും 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 2006ല്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒന്‍പത് വിക്കറ്റിന് 443 റണ്‍സെന്ന നേട്ടമാണ് ഇംഗ്ലണ്ട് മറികടന്നത്.
പാകിസ്താന്‍ ബൌളര്‍മാരില്‍ വഹാബ് റിയാസാണ് കൂടുതല്‍ റണ്‍സ് വിട്ട് കൊടുത്തത്. പത്ത് ഓവറില്‍ 110 റണസാണ് റിയാസ് വിട്ടുകൊടുത്തത്.

രണ്ട് വിക്കറ്റ് നേടിയ ഹസന് അലിയും ഒരു വിക്കറ്റെടുത്ത മുഹമ്മദ് നവാസുമാണ് പാകിസ്താന്‍ ബൌളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 42.4 ഓവറില്‍ 275 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അഞ്ച് കളികളുള്ള പരമ്പരയിലെ മൂന്ന് മത്സരവും വിജയിച്ച ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കി.

Similar Posts