1500 മീറ്ററില്‍ സി ബബിതക്കും നടത്തത്തില്‍ എ അനീഷിനും മീറ്റ് റെക്കോര്‍ഡ്
|ബബിതക്കും ചാന്ദ്നിക്കും ബിബിന്‍ ജോര്‍ജ്ജിനും അതുല്യക്കും ഇരട്ട സ്വര്‍ണം
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനം പാലക്കാടിന്റെ കുതിപ്പ്. ഇന്ന് നടന്ന മത്സരങ്ങളില്‍ മിക്കതിലും സ്വര്‍ണം പാലക്കാടിന്. പോയിന്‍റ് പട്ടികയില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് മുന്നില്‍. സ്കൂളുകളുടെ പോരാട്ടത്തില്‍ കോതമംഗലം മാര്‍ബേസിലും പാലക്കാട് കല്ലടിയും ഒപ്പത്തിനൊപ്പം. നിരാശപ്പെടുത്തി പറളി സ്കൂള്‍.
കല്ലടി സ്കൂളിലെ സി ബബിതയും ചാന്ദ്നിയും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 1500 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോട് കൂടിയാണ് ബബിതയുടെ സ്വര്‍ണ നേട്ടം. 5000 മീറ്റര്‍ നടത്തില്‍ പറളി സ്കൂളിലെ അനീഷും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടി എറണാകുളത്തിന്‍റെ ബിബിന്‍ ജോര്‍ജ്ജും ഇരട്ട സ്വര്‍ണം നേടി. ഹാമര്‍ത്രോയിലും സ്വര്‍ണം നേടി തൃശൂര്‍ നാട്ടിക സ്കൂളിലെ പിഎ അതുല്യയും ഇരട്ട സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ കുട്ടികള്‍ സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്നതായിരുന്നു കല്ലടി സ്കൂളിലെ സാന്ദ്ര സുരേന്ദ്രന്റെ പ്രകടനം
ഇന്നാദ്യം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ എ അനീഷ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 21 മിനുട്ട് 50.30 സെക്കന്‍റില്‍ നടന്നെത്തിയാണ് അനീഷ് സ്വര്‍ണം സ്വന്തമാക്കിയത്. 2007ല്‍ പറളിയുടെ ഷിഹാബുദ്ദീന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് അനീഷ് തകര്‍ത്തത്. കെ ടി നീനയുടെ സഹോദരന്‍ കെ ടി നിധീഷിനാണ് ഈയിനത്തില്‍ വെള്ളി. രണ്ട് പേരും പാലക്കാട് പറളിയുടെ താരങ്ങളാണ്
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും പാലക്കാട് ജില്ലയാണ് സ്വര്‍ണവും വെള്ളിയും നേടിയത്. സി കെ ശ്രീജ സ്വര്‍ണം നേടിയപ്പോള്‍ വൈദേകി എസിനാണ് വെള്ളി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്നതായിരുന്നു പാലക്കാട് കല്ലടി സ്കൂളിലെ സാന്ദ്ര സുരേന്ദ്രന്റെ പ്രകടനം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ പിഎ അതുല്യക്ക് സ്വര്‍ണം. നേരത്തെ ഡിസ്കസ് ത്രോയിലും അതുല്യ സ്വര്‍ണം നേടിയിരുന്നു