കുക്കിനും റൂട്ടിനും ശതകം; ഇംഗ്ലണ്ട് കുതിക്കുന്നു
|പതിനൊന്നാമത്തെ ടെസ്റ്റിലാണ് റൂട്ട് തുടര്‍ച്ചയായി അര്‍ധശതകം നേടിയത്. ഇത് ഒരു റെക്കോഡാണ്. മൂന്നാം വിക്കറ്റില്‍ 248 റണ്‍ തുന്നിച്ചേര്‍ത്ത ശേഷമാണ്
ജോ റൂട്ടിന്റെയും അലിസ്റ്റര്‍ കുക്കിന്റെയും ശതകങ്ങളുടെ കരുത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മൂന്നിന് 348 എന്ന ശക്തമായ നിലയിലാണ് ആതിഥേയര്‍. നായകന് റൂട്ട് 136 റണ്‍സെടുത്തപ്പോള്‍ മുന്‍ നായകനായ കുക്ക് 153 റണ്‍സുമായി അജയ്യനായി ക്രീസിലുണ്ട്. രണ്ടിന് 39 എന്ന നിലയില്‍ നിന്നുമാണ് നായകനും മുന്‍ നായകനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്.
കുക്കിന്റെ പുതിയ ഓപ്പണിങ് കൂട്ടാളിയായി എത്തിയ മാര്‍ക്ക് സ്റ്റോണ്‍മാന്‍ സ്കോറര്‍മാരെ അധികം വലട്ടാതെ മടങ്ങി. ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പാണ് കുക്ക് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. അധികം വൈകാതെ തന്നെ റൂട്ടും അമ്പതിലേക്ക് കടന്നു. പതിനൊന്നാമത്തെ ടെസ്റ്റിലാണ് റൂട്ട് തുടര്‍ച്ചയായി അര്‍ധശതകം നേടിയത്. ഇത് ഒരു റെക്കോഡാണ്. മൂന്നാം വിക്കറ്റില്‍ 248 റണ്‍ തുന്നിച്ചേര്‍ത്ത ശേഷമാണ് റൂട്ട് മടങ്ങിയത്.