ബഫണിന്റേത് ഇത് അവസാന യൂറോ കപ്പ്?
|എല്ലാത്തിനും അതിന്റേതായ തുടക്കമുണ്ട്. അതുപോലെ തന്നെ എല്ലാത്തിനും ശരിയായ അവസാനം വേണമെന്നാണ് ബഫണ് ഇതിന് കാരണമായി പറയുന്നത്.
ഇത് തന്റെ അവസാന യൂറോ കപ്പായിരിക്കുമെന്ന് ഇറ്റലി ഗോള്‍ കീപ്പര്‍ ജിയാന്‍ലുജി ബഫണ്. എല്ലാത്തിനും ശരിയായ അവസാനം വേണമെന്നാണ് ബഫണ് ഇതിന് കാരണമായി പറയുന്നത്. 19 വര്‍ഷമായി ഇറ്റലിയുടെ ഗോള്‍ പോസ്റ്റിന് കാവലായി ജിയാന്‍ലൂജി ബഫണുണ്ട്. നാല് യൂറോ കപ്പുകളില്‍ ഇറ്റലിയുടെ നീല കുപ്പായമണിഞ്ഞു. ഒരു ലോകകപ്പും സ്വന്തമാക്കി. മുപ്പത്തിയെട്ട് കാരനായ ബഫണ് പറയുന്നു ഇതായിരിക്കും അവസാന യൂറോ കപ്പ്
എന്ന് ചോദിച്ചാല്‍ താനത് നിസംശയം പറയും ആയിരിക്കുമെന്ന് എന്നാണ് ബഫണ് ഇതിനോട് പ്രതികരിച്ചത്. മുപ്പത്തിയെട്ട് വയസായി ഇതാണ് യഥാര്‍ഥ സമയമെന്ന് കരുതുന്നു. ഇത്രയും കാലം കളിക്കാം എന്ന് പോലും ചിന്തിച്ചിരുന്നില്ല. കാരണം നിരവധി തിരിച്ചടികളും ബുദ്ധിമുട്ടുകളും കരിയറില്‍ ഉണ്ടായിപ്രായമായെന്ന് തനിക്ക് മനസ്സിലായെന്നും ഈ യൂറോ കപ്പില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ബഫണ് പറയുന്നു.