മുഹമ്മദ് അലിക്ക് ലോകം നാളെ വിടനല്‍കും
|ജന്മദേശമായ ലൂയി വില്ലയിലായിരിക്കും സംസ്കാര ചടങ്ങുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല.
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് നാളെ ലോകം വിടനല്‍കും. ജന്മദേശമായ ലൂയി വില്ലയിലായിരിക്കും സംസ്കാര ചടങ്ങുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല.
അലി ജനിച്ചുവളര്‍ന്ന ലൂയി വില്ലയിലെ തെരുവിലൂടെ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്ര നടക്കും. തുടര്‍ന്ന് 18000 ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഫ്രീഡം ഹാളിലായിരിക്കും ഇസ്ലാമിക ആചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. കേവ് ഹില്‍ സെമിത്തേരിയിലാണ് ഖബറടക്കം. തുര്‍ക്ക് പ്രസിഡന്‍റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍ , ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ തുടങ്ങി നിരവധി ലോക നേതാക്കളും കായിക താരങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.
വിലാപയാത്രയായി മുഹമ്മദ് അലിയുടെ മൃതദേഹം കെന്‍റക്കിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇടംവലം ചേര്‍ന്ന് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലീനക്സ് ലൂയിസും പ്രശസ്ത ഹോളിവുഡ്നടന്‍ വില്‍ സ്മിത്തുമുണ്ടാകും. 2001ല്‍ പുറത്തിറങ്ങിയ അലി എന്ന സിനിമയില്‍ മുഹമ്മദ് അലിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് വില്‍ സ്മിത്ത് ആയിരുന്നു. മകള്‍ മരിയയുടെ ബിരുദ ധാരണ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ബരാക് ഒബാമ സംസ്കാര ചടങ്ങുകള്‍ക്ക് എത്തില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.