Sports
ക്രിക്കറ്റ് മൈതാനത്ത് പരിചയണിഞ്ഞ് എത്തിയ അമ്പയര്‍ക്രിക്കറ്റ് മൈതാനത്ത് പരിചയണിഞ്ഞ് എത്തിയ അമ്പയര്‍
Sports

ക്രിക്കറ്റ് മൈതാനത്ത് പരിചയണിഞ്ഞ് എത്തിയ അമ്പയര്‍

Alwyn
|
10 May 2018 8:57 PM GMT

അമ്പയര്‍മാര്‍ക്കും ഇത്തരത്തില്‍ ചിലപ്പോഴെങ്കിലും പരിക്കേല്‍ക്കാറുണ്ട്. ഇങ്ങനെ പന്തുകൊണ്ട് പരിക്കേല്‍ക്കാതിരിക്കാന്‍ പുതിയ രക്ഷാ മാര്‍ഗങ്ങളുമായാണ് ഇപ്പോള്‍ അമ്പയര്‍മാര്‍ ഗ്രൌണ്ടിലെത്തുന്നത്.

ചീറിപാഞ്ഞ് വരുന്ന പന്ത് കൊണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് മത്സരത്തിനിടെ പരിക്കേല്‍ക്കുന്നത് സാധാരണമാണ്. അമ്പയര്‍മാര്‍ക്കും ഇത്തരത്തില്‍ ചിലപ്പോഴെങ്കിലും പരിക്കേല്‍ക്കാറുണ്ട്. ഇങ്ങനെ പന്തുകൊണ്ട് പരിക്കേല്‍ക്കാതിരിക്കാന്‍ പുതിയ രക്ഷാ മാര്‍ഗങ്ങളുമായാണ് ഇപ്പോള്‍ അമ്പയര്‍മാര്‍ ഗ്രൌണ്ടിലെത്തുന്നത്.

ഹെല്‍മറ്റും ബാറ്റിങും പാഡുമൊക്കെ ഗ്രൌണ്ടില്‍ കളിക്കാര്‍ക്ക് രക്ഷയാകാറുണ്ട്. എന്നാല്‍ അമ്പയര്‍മാര്‍ പലപ്പോഴും തലനാരിഴക്കായിരിക്കും ബാറ്റ്സ്മാന്‍മാരുടെ അപകടകരമായ ഷോട്ടുകളില്‍ നിന്നും രക്ഷപ്പെടാറ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉകരിക്കാവുന്ന പുതിയൊരു ഉപകരണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ഗ്രൌണ്ടുകളിലെ പുതുമ. അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡാണ് ഫോര്‍ആം ഷീല്‍ഡെന്ന സേഫ്റ്റി ഉപകരണം കയ്യിലണിഞ്ഞ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കയ്യില്‍ കെട്ടാവുന്ന പരിചയെന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം. ബാറ്റ്സ്മാനില്‍ നിന്നും പൊടുന്നനെയുണ്ടാകുന്ന അപകടകരമായ സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളില്‍ നിന്നും അമ്പയര്‍ സ്വയം രക്ഷപ്പെടാനുള്ള സുരക്ഷാ കവചമാണിത്. ഇംഗ്ലണ്ട്- ശ്രീലങ്ക ഏകദിന പരമ്പരക്കിടെയാണ് ബ്രൂസ് ആദ്യമായി ഈ രക്ഷാ കവചം ഉപയോഗിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയിലും ബ്രൂസിന്റെ പരിച ചര്‍ച്ചയായിരുന്നു. ഇസ്രയേലില്‍ ഒരു അമ്പയര്‍ മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് മരിച്ചതോടെയാണ് ഐസിസി അമ്പയര്‍മാരുടെ സുരക്ഷക്കായി പ്രത്യേക ഉപകരണങ്ങളുടെ സഹായം തേടിയത്. ആസ്ട്രേലിയന്‍ അമ്പയര്‍ ജോണ്‍ വാര്‍ഡിന് പന്ത് കൊണ്ട് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഹെല്‍മെറ്റ് വെച്ചാണ് അദ്ദേഹം മൈതാനത്തെത്താറ്.

Similar Posts