തന്‍റെ പന്ത് കൊഹ്‍ലിയുടെ ഹെല്‍മറ്റിലടിച്ചപ്പോള്‍ വല്ലാതെ വിഷമിച്ചെന്ന് ജോണ്‍സണ്‍
|മനസിലെ നീറുന്ന കുറ്റബോധം കാരണം പിന്നീട് കുറേനാള്‍ ഷോട്ട്പിച്ച് പന്ത് എറിയാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.
അഡലെയ്‍ഡില്‍ 2014ല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ തന്‍റെ പന്ത് വിരാട് കൊഹ്‍ലിയുടെ ഹെല്‍മറ്റിലടിച്ചപ്പോള്‍ മാനസികമായി താന്‍ ഏറെ വിഷമിച്ചെന്ന് ഓസീസ് പേസ് ബൌളര്‍ മിച്ചല്‍ ജോണ്‍സണ്‍. ഫില്‍ ഹ്യൂഗ്സിന്‍റെ മരണം ഏല്‍പ്പിച്ച ആഘോതത്തില്‍ നിന്നും മോചനം നേടുന്നതിന് മുമ്പായിരുന്നു ഈ സംഭവം. ഇതിനു ശേഷം ഏറെ നാള്‍ ഷോര്‍ട്ട് ബോളുകള്‍ ഷോട്ട് ബോള്‍ എറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ആത്മകഥയില്‍ ജോണ്‍സണ്‍ വ്യക്തമാക്കി.
ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന എന്നത് എന്‍റെ ചുമതലയായിരുന്നു. അതിവേഗത്തില്‍ ഷോട്ട് ബോളുകള്‍ എറിയുന്നത് ഇതിന്‍റെ ഭാഗമായാണ്. അഡലെയ്ഡില്‍ വിരാട് കൊഹ്‍ലിക്കെതിരെ എറിഞ്ഞ ബൌണ്‍സര്‍ ഹെല്‍മറ്റില്‍ ആഞ്ഞടിച്ചപ്പോള്‍ മനസ് വല്ലാതങ്ങ് ഉലഞ്ഞു. ഒരുതരം നിര്‍ജീവാവസ്ഥ എന്നെ പൊതിഞ്ഞു. മനസിലെ നീറുന്ന കുറ്റബോധം കാരണം പിന്നീട് കുറേനാള്‍ ഷോട്ട്പിച്ച് പന്ത് എറിയാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.