Sports
എല്ലാം എന്റെ പിഴ; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി'എല്ലാം എന്റെ പിഴ'; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി
Sports

'എല്ലാം എന്റെ പിഴ'; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി

admin
|
10 May 2018 6:45 PM GMT

ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ മികച്ചനിലയില്‍ നിന്നു ചീട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച് നായകന്‍ എംഎസ് ധോണി.

ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ മികച്ചനിലയില്‍ നിന്നു ചീട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച് നായകന്‍ എംഎസ് ധോണി. ഓസീസ് ഉയര്‍ത്തിയ 349 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി കൊഹ്‍ലിയും ധവാനും സെഞ്ച്വറി നേടിയിട്ടും ധോണി അടക്കമുള്ള മധ്യനിരയും വാലറ്റവും അമ്പേ തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ 25 റണ്‍സിന്റെ തോല്‍വിയില്‍ കുരുക്കിയത്.

ഓസീസിനെതിരെ തകര്‍ന്നടിഞ്ഞതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി ധോണി പറഞ്ഞു. തോല്‍വിയില്‍ തനിക്ക് ദേഷ്യമില്ല, മറിച്ച് നിരാശയാണുള്ളത്. നാല് ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും മികച്ച തുടക്കമായിരുന്നു ഇന്ന് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ ഇത് മുതലാക്കാന്‍ ടീമിനായില്ല. മുഴുവന്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ബാറ്റിങ് നിര പതറിയപ്പോള്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനം താന്‍ ഏറ്റെടുക്കണമായിരുന്നു. എന്നാല്‍ താന്‍ പുറത്തായി. ഇതോടെ ടീമിലെ മറ്റു യുവതാരങ്ങള്‍ സമ്മര്‍ദ്ധത്തിലായി. പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങള്‍ അവസാനിച്ചതെന്നും ധോണി പറഞ്ഞു. മികച്ച തുടക്കം നല്‍കിയ രോഹിത് ശര്‍മയെയും ഡബിള്‍ സെഞ്ച്വറിയുടെ കൂട്ടുകെട്ട് ഉയര്‍ത്തിയ ധവാന്‍ - കൊഹ്‍ലി സഖ്യത്തിന്റെ ബാറ്റിങ് വിസ്‍മയത്തേയും ധോണി പ്രശംസിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സ്‍പിന്നര്‍മാരെ ഒഴികെ പേസ് ബൌളിങ് നിരയെ വാര്‍ത്തെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Similar Posts