Sports
ഇന്തോനേഷ്യാ ഓപ്പണ്‍; സൈന നെഹ്‌വാള്‍ പുറത്ത്ഇന്തോനേഷ്യാ ഓപ്പണ്‍; സൈന നെഹ്‌വാള്‍ പുറത്ത്
Sports

ഇന്തോനേഷ്യാ ഓപ്പണ്‍; സൈന നെഹ്‌വാള്‍ പുറത്ത്

admin
|
10 May 2018 5:24 PM GMT

ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോളിന മാരിനോട് തോറ്റാണ് സൈന പുറത്തായത്.

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്തോനേഷ്യാ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോളിന മാരിനോട് തോറ്റാണ് സൈന പുറത്തായത്.

ഒരിക്കല്‍ കൂടി ലോക ഒന്നാം നന്പര്‍ കരോളിനെ മാരിനെ മറികടക്കാന്‍ സൈനക്കായില്ല. ആദ്യ ഗെയിമില്‍ മികച്ച പോരാട്ടം കാഴ്ച വെച്ച് എന്ന് മാത്രം ആശ്വസിക്കാം. മൂന്ന് തവണ ഇന്തോനേഷ്യന്‍ ഓപ്പണ്‍ നേടിയ സൈനയെ നാല്‍പ്പത്തിയേഴ് മിനിറ്റ് കൊണ്ട് മറികടന്നു സ്പെയിനില്‍ നിന്നുള്ള മാരിന്‍.ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ മാരിനായിരുന്നു മുന്നില്‍ .എന്നാല്‍ സൈന ശക്തമായി തിരിച്ച് വന്നു.

രണ്ടാം ഗെയിമില്‍ സൈന ചിത്രത്തിലേ ഇല്ലായിരുന്നു. 11-21നാണ് രണ്ടാം ഗെയിം ഇന്ത്യന്‍ താരത്തിന് നഷ്ടമായത്.
2009, 10,12 വര്‍ഷങ്ങളിലായിരുന്നു സൈന ഇന്തോനേഷ്യന്‍ ഓപ്പണ്‍ നേടിയിരുന്നത്. ഒളിന്പിക്സ് അടുത്തിരിക്കെ മോശം ഫോം തുടരുന്നത് സൈനക്ക് തിരിച്ചടിയാണ്. നിലവില്‍ ലോക എട്ടാം റാങ്ക് കാരിയാണ് സൈന.

Similar Posts