Sports
Sports

റിയോയില്‍ വീഡിയോ ഗെയിം കഥാപാത്രമായി ജപ്പാന്‍ പ്രധാനമന്ത്രി

Alwyn K Jose
|
11 May 2018 9:12 PM GMT

റിയോ ഒളിമ്പിക്സിലെ സമാപനചടങ്ങില്‍ വീഡിയോ ഗെയിം കഥാപാത്രമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ.

റിയോ ഒളിമ്പിക്സിലെ സമാപനചടങ്ങില്‍ വീഡിയോ ഗെയിം കഥാപാത്രമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ. ടോക്യോ ഒളിമ്പിക്സിന്റെ ഭാഗമായുളള പ്രമോഷണല്‍ വീഡിയോയുടെ ഒടുവിലാണ് ആബെയുടെ രൂപമാറ്റം.

ടോക്യോ കാത്തിരിക്കുകയാണ് 2020നായി. അതിനുളള ഒരുക്കങ്ങള്‍ അവര്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു. ഇതവതരിപ്പിക്കുന്നതായിരുന്നു റിയോ ഒളിമ്പിക്സിന്റെ സമാപന വേദിയില്‍ പുറത്തിറക്കിയ പ്രമോഷണല്‍ വീഡിയോ. വീഡിയോയിലെ താരം ജാപ്പനീസ് വീഡിയോ ഗെയിം കഥാപാത്രം സൂപ്പര്‍ മാരിയോ. സൂപ്പര്‍ മാരിയോ സ്ക്രീനിലേക്ക്. അവിടെ നിന്നും മാരക്കാന സ്റ്റേഡിയത്തിലേക്ക്. കാണികള്‍ക്ക് മുന്നില്‍ സൂപ്പര്‍ മാരിയോ പ്രത്യക്ഷപ്പെട്ടു. വിസ്മയ കാഴ്ചയൊരുക്കിയ സമാപനചടങ്ങിലെ വേറിട്ട നിമിഷമായി പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ സൂപ്പര്‍ മാരിയോ.

Similar Posts