Sports
വിന്‍ഡീസ് ബോര്‍ഡിനേക്കാള്‍ ബിസിസിഐ ആയിരുന്നു ഞങ്ങളുടെ കരുത്ത്: ബ്രാവോവിന്‍ഡീസ് ബോര്‍ഡിനേക്കാള്‍ ബിസിസിഐ ആയിരുന്നു ഞങ്ങളുടെ കരുത്ത്: ബ്രാവോ
Sports

വിന്‍ഡീസ് ബോര്‍ഡിനേക്കാള്‍ ബിസിസിഐ ആയിരുന്നു ഞങ്ങളുടെ കരുത്ത്: ബ്രാവോ

admin
|
11 May 2018 3:20 PM GMT

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടെയായിരുന്നു വെസ്റ്റിന്‍ഡീസ് താരങ്ങളും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായത്.

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടെയായിരുന്നു വെസ്റ്റിന്‍ഡീസ് താരങ്ങളും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായത്. ഇത് പിന്നീട് പാതിവഴിയില്‍ പരമ്പരയുപേക്ഷിച്ചുപോകുന്നതിലേക്ക് വിന്‍ഡീസ് താരങ്ങളെ എത്തിച്ചു. ഒടുവിലിതാ ക്രിക്കറ്റ് ബോര്‍ഡിനോട് മധുരപ്രതികാരം ചെയ്ത് കരീബിയന്‍ താരങ്ങള്‍ വിശ്വ കിരീടം ഉയര്‍ത്തിയിരിക്കുന്നു. തങ്ങള്‍ നേരിട്ട പ്രതിസന്ധികാലത്ത് വിന്‍ഡീസ് ബോര്‍ഡിനേക്കാള്‍ ബിസിസിഐ ആയിരുന്നു കൂടുതല്‍ പിന്തുണ നല്‍കിയതെന്ന് വെസ്റ്റിന്‍ഡീസ് താരം ഡെയ്‍ന്‍ ബ്രാവോ. നായകന്‍ ഡാരന്‍ സമിക്ക് പിന്നാലെയാണ് വിന്‍ഡീസ് ബോര്‍ഡിനെതിരെ ബ്രാവോയുടെ പൊട്ടിത്തെറി. രാജ്യത്തിന്റെ ക്രിക്കറ്റ് കടിഞ്ഞാണ്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്ല. ട്വന്റി 20 കിരീടം ചൂടിയിട്ട് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരൊറ്റ പ്രതിനിധി പോലും ഫോണില്‍ വിളിക്കുകയോ സന്തോഷം പങ്കുവെക്കുകയോ ചെയ്തില്ലെന്ന് ബ്രാവോ വേദനയോടെ പറയുന്നു. ഇതൊരു നല്ല പ്രവണതയല്ല. ഈ ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്തണമെന്നോ കളിക്കണമെന്നോ വിന്‍ഡീസ് ബോര്‍ഡിന് താത്പര്യമുണ്ടായിരുന്നില്ല. താരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതു കൊണ്ട് തന്നെയാണ് ഈയൊരു അവഗണന. അവരേക്കാള്‍ ബിസിസിഐ അധികൃതരാണ് തങ്ങളെ പിന്തുണച്ചതെന്നും ബ്രാവോ പറഞ്ഞു.

Similar Posts