Sports
സ്പിന്‍ വല തീര്‍ക്കാന്‍ അശ്വിന്‍ ?സ്പിന്‍ വല തീര്‍ക്കാന്‍ അശ്വിന്‍ ?
Sports

സ്പിന്‍ വല തീര്‍ക്കാന്‍ അശ്വിന്‍ ?

admin
|
11 May 2018 1:50 AM GMT

അശ്വിന്‍ ഇന്ത്യന്‍ ടീമിലുണ്ടാകാനുള്ള സാധ്യത തങ്ങളും മുന്‍കൂട്ടി കാണുന്നുണ്ടെന്നും ഇത്തരമൊരു സാഹചര്യം ഉടലെടുത്താല്‍ നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡിവില്ലിയേഴ്സ്

ചാമ്പ്യന്‍സ് ട്രോഫിയിലെ വിധി നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ഉയരുന്ന വലിയ ചോദ്യം ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ അശ്വിന്‍ തിരിച്ചെത്തുമോ എന്നാണ്. പതിവിലും കൂടുതല്‍ നേരം അശ്വിന്‍ ഇന്നലെ നെറ്റ്സില്‍ ചെലവിട്ടത് അശ്വിന് അനുകൂലമായി നറുക്ക് വീഴാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പരിശീലകന്‍ അനില്‍കുംബ്ലെ ഏറെ നേരം അശ്വിനുമൊത്ത് ചെലവിടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനങ്ങളില്‍ അത്ര മികച്ച റെക്കോഡില്ലാത്ത അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളെ നായകന്‍ കൊഹ്‍ലിയും എഴുതിതള്ളിയില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരുടെ എണ്ണം കൂടുതലാണെന്നതും അശ്വിനെ സംബന്ധിച്ചിടത്തോളം പ്രതികൂലമാണെങ്കിലും ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഏറെ പ്രകടമായത് ഒരു മുന്‍നിര ബൌളറുടെ അഭാവമാണെന്നത് ടീം മാനേജ്മെന്‍ഫിനെ സംബന്ധിച്ചിടത്തോളം സമ്മര്‍ദത്തിലാഴ്ത്തുന്ന വസ്തുതയാണ്. അശ്വിന്‍ ഇന്ത്യന്‍ ടീമിലുണ്ടാകാനുള്ള സാധ്യത തങ്ങളും മുന്‍കൂട്ടി കാണുന്നുണ്ടെന്നും ഇത്തരമൊരു സാഹചര്യം ഉടലെടുത്താല്‍ നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡിവില്ലിയേഴ്സ് പറഞ്ഞു.

അശ്വിന്‍ കളിക്കുകയാണെങ്കില്‍ കേദാര്‍ ജാദവ് പുറത്തിരിക്കേണ്ടി വരും. റബാഡയും മോണി മോര്‍ക്കലും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിര ടൂര്‍ണമെന്‍റിലെ തന്നെ മികച്ച ഒന്നാണ്. അതുകൊണ്ടു തന്നെ ഒരു ബാറ്റ്സ്മാനെ ഒഴിവാക്കി ബൌളര്‍ക്ക് ഇടംനല്‍കുന്നത് പരീക്ഷണമെന്ന് വിലയിരുത്തപ്പെടാവുന്ന ഒരു തീരുമാനമാണ്. ഏതൊരു മുന്‍ നിര ബാറ്റ്സ്മാനെയും പോലെ പലപ്പോഴും ബാറ്റ് കൊണ്ട് ഇന്ത്യയുടെ രക്ഷകനായ ചരിത്രം അശ്വിനുള്ളത് മാനേജ്മെന്‍റിനെ നിര്‍ണായക പരീക്ഷണത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്.

Similar Posts