എഫ്എ കപ്പ്: ക്രിസ്റ്റല്‍ പാലസ് ഫൈനലില്‍
|വാറ്റ്ഫോര്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് ക്രിസ്റ്റല്‍ പാലസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പിന്റെ ഫൈനലില്‍ കടന്നു. വാറ്റ്ഫോര്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് ക്രിസ്റ്റല്‍ പാലസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മെയ് 21 ന് നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പാലസിന്റെ എതിരാളികള്‍.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. കബായിയെടുത്ത കോര്‍ണറില്‍ നിന്നും ലക്ഷ്യം കണ്ടത് യാനിക് ബൊലാസി. രണ്ടാം പകുതിയില്‍ വാറ്റ്ഫോര്‍ഡ് ഒപ്പമെത്തി. ജുരാഡോയെടുത്ത കോര്‍ണറിന് തലവെച്ച ട്രോയ് ഡിനേയ്ക്ക് പിഴച്ചില്ല. ആറ് മിനിറ്റിന് ശേഷം കോനര്‍ വിക്കാമിലൂടെ ക്രിസ്റ്റല്‍ പാലസ് ലീഡുയര്‍ത്തി. സമനില നേടാന്‍ ലഭിച്ച അവസരങ്ങളെല്ലാം വാറ്റ്ഫോര്‍ഡ് തുലച്ചതോടെ ക്രിസ്റ്റല്‍ പാലസ് ഫൈനലില്‍ കടന്നു. മെയ് 21 ന് വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് പാലസിന് നേരിടേണ്ടത്. 1990 ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പിന്റെ ഫൈനലിലെത്തുന്നത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാലസിനെ തോല്പിച്ച് കപ്പുയര്‍ത്തി.