Sports
ലോക ഫുട്ബോള്‍ സംഘടനയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതലോക ഫുട്ബോള്‍ സംഘടനയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത
Sports

ലോക ഫുട്ബോള്‍ സംഘടനയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത

admin
|
11 May 2018 12:11 PM GMT

ഒരു വനിത ഫിഫയുടെ സെക്രട്ടറി ജനറല്‍ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യമായി.... ഫിഫയില്‍ വൈവിധ്യവും സമത്വവും നടപ്പിലാക്കുമെന്ന് ഫത്മ സംബ ഡിയഫ് സമൂറ

ചരിത്രത്തിലാദ്യമായി ഫിഫയുടെ സെക്രട്ടറി ജനറലായി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. സെനഗലിലെ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ ഫത്മ സംബ ഡിയഫ് സമൂറയാണ് ലോകഫുട്ബോള്‍ സംഘടനയുടെ ഭരണസമിതിയിലെ രണ്ടാം പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.

ലോകഫുട്ബോള്‍ സംഘടനയായ ഫിഫയുടെ അമരത്തേക്ക് ചരിത്രത്തിലാദ്യമായാണ് ഒരു വനിത നിയമിക്കപ്പെടുന്നത്. സെനഗലിലെ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ ഫത്മ സംബ ഡിയഫ് സമൂറയാണ് ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലെന്ന ബഹുമതി സ്വന്തമാക്കിയത്. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇനി ഫത്മ സംബക്ക് സ്വന്തം.

ഫുട്ബോളില്‍ നിന്ന് 12 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ട ജെറോം വോല്‍ക്കെയുടെ പിന്‍ഗാമിയായാണ് ഫത്മ സംബ തെരഞ്ഞെടുക്കപ്പെട്ടത്.

ഫത്മ സമൂറയെ താനാണ് സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതെന്ന് പറയുന്നു ഫിഫയുടെ പ്രസിഡണ്ട് ആയ ഗിയാനി ഇന്‍ഫാന്റിനൊ. സെനഗലില്‍ നിന്നുള്ള ഫത്മ 54 വയസ്സുകാരിയാണ്. 21 വര്‍ഷമായി ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ജോലി ചെയ്യുകയാണ്. മഹദ് വ്യക്തിത്വമാണവര്‍. വലിയ സ്ഥാനപനങ്ങളെ നിയന്ത്രിച്ച് പരിചിതയായ അവര്‍ വലിയ ബജറ്റുകള്‍, മാനവ വിഭവം, ജോലിക്കാര്, സാന്പത്തികം തുടങ്ങി എല്ലാ മേഖലയിലും ഫിഫക്ക് പുതിയ വാതിലുകള്‍ അവര്‍ക്ക് തുറക്കാന് കഴിയും.

ഫിഫയുടെ ഭരണ സമിതിയില്‍ വൈവിധ്യവും സമത്വവും കൊണ്ടുവരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്സിക്കോ സിറ്റിയില്‍ നടന്ന ഫിഫ കോണ്‍ഗ്രസിലാണ് ഈ ചരിത്ര തീരുമാനമുണ്ടായത്.

Similar Posts