കുട്ടികള്‍ക്ക് ക്രിക്കറ്റിന്റെ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് ഡേവിഡ് ബൂണ്‍
|തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികളുമായാണ് ബൂണ്‍ സംവദിച്ചത്. നിലവിലെ മികച്ച ക്രിക്കറ്റ് താരം ആരെന്ന താരതമ്യത്തിന് പ്രസക്തിയില്ലെന്നും ഡേവിഡ് ബൂണ്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ക്രിക്കറ്റിന്റെ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് വിഖ്യാത ആസ്‌ത്രേലിയന്‍ താരം ഡേവിഡ് ബൂണ്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികളുമായാണ് ബൂണ്‍ സംവദിച്ചത്. നിലവിലെ മികച്ച ക്രിക്കറ്റ് താരം ആരെന്ന താരതമ്യത്തിന് പ്രസക്തിയില്ലെന്നും ഡേവിഡ് ബൂണ്‍ പറഞ്ഞു.
ഇന്ന് സ്‌കൂളില്ലേയെന്നായിരുന്നു കുട്ടികളോട് ബൂണിയുടെ ആദ്യ ചോദ്യം. കളി ആസ്വദിക്കണമെന്നും പഠനത്തിലും ശ്രദ്ധിക്കണമെന്നും ബൂണിന്റെ ഉപദേശം. കോച്ചിന്റെയും ടീച്ചര്‍മാരുടെയും മാതാപിതാക്കളുടെയും വാക്കുകള്‍ കേള്‍ക്കണം. സ്‌കൂള്‍ പഠനവും നിര്‍ബന്ധം, അതൊരിക്കലും മറക്കരുത്. കുട്ടികളുടെ കളി കണ്ട ബൂണ്‍ ബാറ്റ് ചെയ്യാനും തയ്യാറായി.
പുതിയ തലമുറയിലെ താരങ്ങളില്‍ ആരാണ് കേമനെന്ന തര്‍ക്കത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. താരതമ്യങ്ങളില്‍ എനിക്ക് വിശ്വാസമില്ലെന്നും മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ടാസ്മാനിയന്‍ സംഘത്തില്‍ അംഗമാണ് വിഖ്യാത താരം.