ചാപ്പലല്ല തന്റെ കരിയര്‍ നശിപ്പിച്ചതെന്ന് ഇര്ഫാന് പത്താന്
|ബൌളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല...
ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ ഗ്രെഗ് ചാപ്പല്‍ അല്ല തന്റെ കരിയര്‍ നശിപ്പിച്ചതെന്നും മറിച്ച് തുടര്‍ച്ചയായി വേട്ടയാടിയ പരിക്കുകളായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓള് റൌണ്ടര്‍ ഇര്ഫാന് പത്താന്. ബൌളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല - ഇര്ഫാന് പറഞ്ഞു.
ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാതിരുന്ന ഇര്ഫാന് ബ്രാവോയുടെ പകരക്കാരനായി ഗുജറാത്ത് ലയണ്‍സിനായി കളം പിടിക്കാനൊരുങ്ങുകയാണ്. തഴയപ്പെടുന്നത് നിരാശാജനകമാണെങ്കിലും ലഭിച്ച അവസരം ഗുണപരമായി മുതലെടുക്കാനാകുമെന്ന പ്രതീക്ഷ താരം പ്രകടിപ്പിച്ചു.