Sports
രണ്ടാം ഏകദിനം മഴ നിഴലില്‍, ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക്രണ്ടാം ഏകദിനം മഴ നിഴലില്‍, ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക്
Sports

രണ്ടാം ഏകദിനം മഴ നിഴലില്‍, ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക്

Subin
|
12 May 2018 8:31 AM GMT

നിലവില്‍ ഏകദിന റാങ്കിംങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. രണ്ട് പോയിന്റ് വ്യത്യാസമാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ളത്.

മഴ ഭീഷണിയില്‍ ഇന്ത്യ ആസ്‌ത്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം നാളെ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് കൊല്‍ക്കത്ത ഏകദിനവും കൂടി ജയിച്ചാല്‍ ഏകദിന റാങ്കിംങില്‍ ഒന്നാമതെത്താനാകും.

നിലവില്‍ ഏകദിന റാങ്കിംങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയോട് തോറ്റ ആസ്‌ത്രേലിയയാണ് മൂന്നാമത്. രണ്ട് പോയിന്റ് വ്യത്യാസമാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ളത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും ആസ്‌ത്രേലിയ രണ്ടാമതുമാകും. ഇന്ത്യക്ക് മൂന്നാം റാങ്കുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

ചെന്നൈയിലെ 26 റണ്‍സിന്റെ ജയം അത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അശ്വിനും ജഡേജയും ഇന്ത്യന് നിരയിലില്ലെന്ന് ആശ്വസിച്ചിരുന്ന ഓസിസിന് കനത്ത പ്രഹരമായിരുന്നു യുസ്!വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും കഴിഞ്ഞ മത്സരത്തില്‍ നല്‍കിയത്. ഈ സ്പിന്‍ കരുത്തിനെ തന്നെയാണ് ഓസിസ് ബാറ്റിങ് നിര ഭയക്കുന്നതും. കഴിഞ്ഞ കളിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വെടിക്കെട്ട് തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും പ്രതിരോധം തീര്‍ത്ത എം എസ് ധോണിയും എതിര്‍ടീമിന് തലവേദന തന്നെയാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവ് വരും മത്സരങ്ങളിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ചെന്നൈയില്‍ പൂജ്യനായി മടങ്ങിയ കോഹ്!ലിയുടെ വെടിക്കെട്ടിനും ഈഡന്‍ ഗാര്‍ഡന്‍സ് പ്രതീക്ഷിക്കുന്നു. അജിങ്ക്യ രഹാനയും രോഹിത് ശര്‍മയും മികച്ച തുടക്കം നല്‍കിയാല്‍ മധ്യനിരയില്‍ റണ്‍സ് പടുത്തുയര്‍ത്തുക എളുപ്പമാണ്. മികച്ച ബൗളിങ്ങ്, ബാറ്റിങ് നിരയുള്ള ഓസിസ് രണ്ടാം മത്സരം പിടിക്കാനുള്ള ശ്രമത്തിലാണ്. വാര്‍ണര്‍, സ്മിത്ത്, മാക്‌സ്‌വെല്‍, മാത്യൂ വെയ്ഡ്, ജെയിംസ് ഫോക്‌നര്‍, കോള്‍ട്ടര്‍ നെയ്ല്‍, ആദം സാമ്പ എന്നിവരെല്ലാം നാളെയിറങ്ങും. എന്നാല്‍ മത്സത്തിന് വില്ലനായി മഴ നില്‍ക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുടീമുകളുടെയും പരിശീലനം റദ്ദാക്കിയിരുന്നു. 2003ന് ശേഷം ഇതാദ്യമായാണ് ഓസിസ് ഈഡന്‍ഗാര്‍ഡന്‍സില്‍ കളിക്കുന്നത്.

Similar Posts