കൗമാര താരങ്ങള്‍ക്കും ദ്രാവിഡിനും സമ്മാനത്തുക വാരിക്കോരി നല്‍കി ബിസിസിഐ
|ഇന്ത്യന്‍ കൗമാര ടീമിന്റെ ലോകകപ്പിലെ അസാധാരണപ്രകടനത്തോട് അസാധാരണ സമ്മാനത്തുക പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്
അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംങ് സ്റ്റാഫിനുമുള്ള തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ന്യൂസിലന്റില്‍ നടന്ന കൗമാര ലോകകപ്പില്‍ ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ കൗമാര ടീമിന്റെ ലോകകപ്പിലെ അസാധാരണപ്രകടനത്തോട് അസാധാരണ സമ്മാനത്തുക പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് അമ്പത് ലക്ഷം രൂപയും ഓരോ ടീമംഗങ്ങള്‍ക്കും 30 ലക്ഷം വീതവും സപ്പോര്‍ട്ടിംങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവുമാണ് ബിസിസിഐ സമ്മാനത്തുക നല്‍കുക.
നാലാമത്തോ കൗമാര ക്രിക്കറ്റ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പില്‍ ആസ്‌ത്രേലിയയേക്കാള്‍ കൂടുതല്‍ ലോകകിരീടങ്ങള്‍ ഇന്ത്യക്ക് സ്വന്തമായി. പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ ഏറ്റവും മികച്ച നേട്ടം കൂടിയായി ഈ ലോകകിരീടനേട്ടം. ബംഗ്ലാദേശില്‍ തൊട്ടുമുമ്പത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടപ്പോഴും ദ്രാവിഡ് തന്നെയായിരുന്നു പരിശീലകന്‍.
BCCI announces prize money for victorious India U19 team.
— BCCI (@BCCI) February 3, 2018
Mr Rahul Dravid, Head Coach India U19 – INR 50 lakhs
Members of India U19 team – INR 30 lakhs each
Members of the Support Staff, India U19 – INR 20 lakhs each