Sports
റിയോയില്‍ നിന്ന് ചരിത്രത്തിലേക്ക് ഓടിക്കയറാന്‍ ലൂക്ക് സഹോദരിമാര്‍റിയോയില്‍ നിന്ന് ചരിത്രത്തിലേക്ക് ഓടിക്കയറാന്‍ ലൂക്ക് സഹോദരിമാര്‍
Sports

റിയോയില്‍ നിന്ന് ചരിത്രത്തിലേക്ക് ഓടിക്കയറാന്‍ ലൂക്ക് സഹോദരിമാര്‍

Alwyn K Jose
|
13 May 2018 5:30 PM GMT

മൂന്ന് സഹോദരിമാര്‍ ഒളിമ്പിക്സിലെ ഒരിനത്തില്‍ ഒരേ രാജ്യത്തിന് വേണ്ടി മത്സരിക്കുക. അത്തരമൊരു ഭാഗ്യം ലഭിച്ചവരാണ് എസ്റ്റോണിയയില്‍ നിന്നുളള ലൂക്ക് സഹോദരിമാര്‍.

മൂന്ന് സഹോദരിമാര്‍ ഒളിമ്പിക്സിലെ ഒരിനത്തില്‍ ഒരേ രാജ്യത്തിന് വേണ്ടി മത്സരിക്കുക. അത്തരമൊരു ഭാഗ്യം ലഭിച്ചവരാണ് എസ്റ്റോണിയയില്‍ നിന്നുളള ലൂക്ക് സഹോദരിമാര്‍. റിയോ ഒളിമ്പിക്സില്‍ മാരത്തണില്‍ ജയിച്ചാലും ഇല്ലെങ്കിലും ചരിത്രത്തിലേക്ക് ഓടി കയറാന്‍ ഒരുങ്ങുകയാണ് മൂന്ന് സഹോദരിമാര്‍.

ഇവരുടെ കൂട്ടും മത്സരവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനിച്ചനാള്‍ മുതലുളളതാണ്. 1985 ഒക്ടോബര്‍ 14ന് എസ്റ്റോണിയയിലെ ടാര്‍ടുവിലായിരുന്നു ജനനം. ചെറുപ്പം മുതല്‍ സ്പോര്‍ട്സിനോട് കമ്പമുളളവരായിരുന്നു മൂവരും, ഒന്നിച്ചോടി കളിച്ച് വളര്‍ന്നു. പിന്നീട് താമസം പലയിടത്തായെങ്കിലും 24ാം വയസ്സില്‍ മൂവരും ദീര്‍ഘദൂര ഓട്ടത്തില്‍ പരിശീലനം തുടങ്ങി. ഒളിമ്പിക്സ് ലക്ഷ്യം വെച്ച് ട്രിയോ ടു റിയോ എന്ന് പരിശീലനത്തിന് പേരും നല്‍കി. റിയോയില്‍ ഒരു സൌഹൃദ മത്സരത്തിനൊന്നും ഇവര്‍ തയ്യാറല്ല. 2 മണിക്കൂര്‍ 37 മിനിട്ട് 12 സെക്കന്‍റ് സമയത്തില്‍ മാരത്തണ്‍ ഓടുന്ന ലെയ് ലയാണ് മൂവരില്‍ മിടുക്കി. എസ്റ്റോണിയന്‍ ചാമ്പ്യന്‍ഷിപ്പുകളിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും നടത്തിയ പ്രകടനമാണ് ഇവര്‍ക്ക് റിയോയിലേക്ക് വഴി തുറന്നത്. 30ാം വയസ്സില്‍ ഒളിമ്പിക്സിനെത്തുമ്പോള്‍ മെഡല്‍ പ്രതീക്ഷയൊന്നും ഇവര്‍ക്കില്ല. പക്ഷേ ഓരോരുത്തരുടെയും നിലവിലെ സമയം മെച്ചപ്പെടുത്തണം. ചിരിച്ച് കൊണ്ട് ഫിനിഷിങ് ലൈന്‍ കടക്കണം.

Similar Posts