Sports
സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയംസന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം
Sports

സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം

Damodaran
|
13 May 2018 12:44 PM GMT

ഇന്ത്യയുടെ 305 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഏഴ് പന്തുകള്‍ ശേഷിക്കെ മറികടന്നു. ..

ഇംഗ്ലണ്ട് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം. ഇന്ത്യയുടെ 305 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഏഴ് പന്തുകള്‍ ശേഷിക്കെ മറികടന്നു. ആദ്യ ടോസ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സാം ബില്ലിങ്‌സ് 93 റണ്‍സ് നേടി.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കായി അംബാട്ടി റായിഡു സെഞ്ച്വറി നേടി. ക്യാപ്റ്റനെന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയ ധോണി 68 റണ്‍സെടുത്തു

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിന് നിയോഗിക്കപ്പെട്ട ധോണിപ്പട നാല് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍ നേടി. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിങിനെ നഷ്ടമായെങ്കിലും ധവാനും (68) റാഡിയുവും (100) ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ ആവേശം തല്ലിക്കെടുത്തി. 84 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്ത ധവാന്‍ കൂടാരം കയറിയ ശേഷം ക്രീസിലെത്തിയ യുവരാജ് സിങ് മിന്നുന്ന ഫോമിലായിരുന്നു, 48 പന്തുകളില്‍ നിന്നും രണ്ട് സിക്സറുകളുടെയും ആറ് ബൌണ്ടറികളുടെയും സഹായ്തോടെ 56 റണ്‍ കുറിച്ച യുവി തന്നിലെ പോരാളി മരിച്ചിട്ടില്ലെന്ന് തെളിയിച്ചു. നൂറിന്‍റെ തിളക്കവുമായി റായിഡു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി നായകന് ക്രീസിലെത്താനുള്ള വഴിയൊരുക്കി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാര്‍ ഇതോടെ ക്രീസിലൊന്നിച്ചു. 114 റണ്‍സാണ് ധോണി - യുവി സഖ്യം നേടിയത്.

യുവരാജിന് പിന്നാലെ ക്രീസിലെത്തിയ മലയാളി താരം സഞ്ജു വി സാംസണ്‍ പൂജ്യനായി കൂടാരം കയറി. തുടര്‍ന്നായിരുന്നു ധോണിയുടെ വെടിക്കെട്ട്. അവസാന ഓവറില്‍ രണ്ട് സിക്സറും രണ്ട് ബൌണ്ടറിയുമുള്‍പ്പെടെ 23 റണ്‍ അടിച്ചു കൂട്ടിയ നായകന്‍ അര്‍ധശതകവും പൂര്‍ത്തിയാക്കി. 40 പന്തുകളില്‍ നിന്നും 68 റണ്‍സായിരുന്നു അജയ്യനായി നിലകൊണ്ട ധോണിയുടെ സംഭാവന.

Down the ground and into the stands. Yuvraj Singh has switched onto attacking mode against England at the Cricket Club of India in Mumbai. Follow the game here: http://www.bcci.tv/england-tour-of-india-one-day-warm-up-game-2016-17/match/01

Posted by Indian Cricket Team on Tuesday, January 10, 2017
Similar Posts