Sports
റൈസിങ് പൂനെ'റൈസിങ്' പൂനെ
Sports

'റൈസിങ്' പൂനെ

admin
|
13 May 2018 3:26 AM GMT

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉത്ഘാടന മത്സരത്തില്‍ ജയം ഈ സീസണില്‍ പുതുതായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉത്ഘാടന മത്സരത്തില്‍ ജയം ഈ സീസണില്‍ പുതുതായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്. മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിനാണ് പുനെ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം പുനെ 14.4 ഓവറില്‍ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയും ഡുപ്ലെസിസും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് തന്നെ മത്സരം പുനെക്ക് സമ്മാനിച്ചു. ഡു പ്ലെസി(34)ക്ക് ശേഷം വന്ന പീറ്റേഴ്സണുമായി ചേര്‍ന്ന് രഹാനെ കളിയവസാനിപ്പിച്ചു. 42 പന്തില്‍ 66 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്‍കോറില്‍ പിടിച്ചുകെട്ടി റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് തുടക്കത്തില്‍ തന്നെ അടിപതറുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് മുംബൈ ഉയര്‍ത്തിയത്. ഓപ്പണര്‍മാര്‍ അടക്കം നാലു മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ കൂടാരം കയറിയതോടെ മുംബൈയുടെ വിധി ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. കോഴക്കളിയുടെ പേരില്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് പേരുമാറ്റി ഇറങ്ങിയതു പോലെ റൈസിങ് പൂനെ ആയി കളത്തിലിറങ്ങിയപ്പോള്‍ കരുത്തും കളിവേഗവും മാത്രം മാറിയില്ല. ധോണി നയിക്കുന്ന പൂനെക്ക് കുറച്ചെങ്കിലും വെല്ലുവിളിയായത് മുംബൈയുടെ വാലറ്റത്ത് 30 പന്തില്‍ നിന്നു വിക്കറ്റ് നഷ്ടപ്പെടുത്താതെ 45 റണ്‍സ് അടിച്ചുകൂട്ടിയ ഹര്‍ഭജന്‍ സിങായിരുന്നു. ഭാജിയും പൂനെ ബോളര്‍ക്ക് മുമ്പില്‍ തല കുനിച്ചിരുന്നെങ്കില്‍ മുംബൈ നൂറിനു താഴെ ഒതുങ്ങുമായിരുന്നു. മുംബൈക്ക് വേണ്ടി അമ്പാട്ടി റായിഡു 22 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ കളിയുടെ കടിഞ്ഞാണ്‍ പിടിച്ചെടുത്ത പൂനെ ബോളര്‍മാര്‍ മുംബൈയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ഡ്രസിങ് റൂമില്‍ എത്തിച്ചതോടെ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ചെറിയ സ്‍കോറിലേക്ക് ഒതുങ്ങി. പൂനെക്കായി ഇശാന്ത് ശര്‍മ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‍ത്തി.

Similar Posts