'ബാഴ്സയെക്കാള്‍ വലുതല്ല നെയ്മര്‍'
|നെയ്മര്‍ ക്ലബ്ബ് വിട്ടു പോകുമായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈമാറ്റ തുക ഉയര്‍ത്തിയത്. ഇത് ഫലപ്രദമായി ഉപയോഗിക്കും.
ബാഴ്സലോണയെക്കാള്‍ വലുതല്ല നെയ്മറുള്‍പ്പെടെ ഒരു താരവുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു. നെയ്മര്‍ ക്ലബ് വിട്ട രീതിയെയും ബാഴ്സ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു.
എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു താരവും ബാഴ്സയെക്കാള്‍ വലുതല്ല, നെയ്മര്‍ ക്ലബ്ബ് വിട്ട രീതി ശരിയായില്ല. ഒരു ബാഴ്സലോണ താരത്തിന് ഉചിതമായ രീതിയിലായിരുന്നില്ല അദ്ദേഹത്തിന്റെ നടപടികള്‍.
നെയ്മര്‍ ക്ലബ്ബ് വിട്ടു പോകുമായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈമാറ്റ തുക ഉയര്‍ത്തിയത്. ഇത് ഫലപ്രദമായി ഉപയോഗിക്കും. പിഎസ്ജിയിലേക്ക് കൂടുമാറാനുളള തീരുമാനം നെയ്മറിന്റെ സ്വന്തം ഇഷ്ടമായിരുന്നു. താരത്തെ കൂടെ നിര്‍ത്താന്‍ ക്ലബ്ബ് തങ്ങളാലാവുന്നത് മുഴുവന്‍ ചെയ്തെന്നും ജോസഫ് മരിയ ബാര്‍തോമ്യു കൂട്ടിച്ചേര്‍ത്തു.