Sports
കൊഹ്‍ലിക്ക് 24 ലക്ഷം രൂപ പിഴകൊഹ്‍ലിക്ക് 24 ലക്ഷം രൂപ പിഴ
Sports

കൊഹ്‍ലിക്ക് 24 ലക്ഷം രൂപ പിഴ

admin
|
13 May 2018 3:03 PM GMT

മത്സരത്തിനിടെ ഡഗ്ഔട്ടിലിരുന്ന് ചെയര്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയ കൊല്‍ക്കൊത്ത നായകന്‍ ഗൌതം ഗംഭീറിനും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്....


ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്‍ലിക്ക് 24 ലക്ഷം രൂപ പിഴ ശിക്ഷ. ബൌളിങ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചതിലും കൂടുതല്‍ സമയം ബംഗളൂരു ടീം എടുത്തതിനാണ് ശിക്ഷ. ഇതു രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ റേറ്റിന് ബംഗളൂരു ടീം ശിക്ഷിക്കപ്പെടുന്നത്. നേരത്തെ കൊഹ്‍ലി 12 ലക്ഷം രൂപ പിഴ അടച്ചിരുന്നു. ഇതിനു ശേഷവും സമാന കുറ്റം ആവര്‍ത്തിച്ചത് കണക്കിലെടുത്താണ് പിഴ ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്.

മത്സരത്തിനിടെ ഡഗ്ഔട്ടിലിരുന്ന് ചെയര്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയ കൊല്‍ക്കൊത്ത നായകന്‍ ഗൌതം ഗംഭീറിനും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. മാച്ച് ഫീസിന്‍റെ 15 ശതമാനമാണ് ഗംഭീറിനുള്ള ശിക്ഷ. ബംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ബൌണ്ടറി അടിച്ചപ്പോഴായിരുന്നു ഗംഭീറിന്‍റെ രോഷ പ്രകടനം. ടീം വിജയത്തിലേക്ക് കുതിക്കുന്ന അവസരത്തില്‍ കൊല്‍ക്കൊത്ത നായകന്‍റെ ഈ രോഷം അത്ഭുതപ്പെടുത്തുന്നതാണെന്ന് കമന്‍റേറ്റര്‍മാരും അഭിപ്രായപ്പെട്ടിരുന്നു.

Similar Posts