Sports
കരുത്തരായ ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ തളച്ചുകരുത്തരായ ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ തളച്ചു
Sports

കരുത്തരായ ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ തളച്ചു

admin
|
13 May 2018 2:11 AM GMT

യോഗ്യതാ റൌണ്ടിലെയും സന്നാഹ മത്സരങ്ങളിലെയും മിന്നുന്ന പ്രകടനങ്ങള്‍ യൂറോയിലെ ആദ്യ മത്സരത്തില്‍ പുറത്തെടുക്കാന്‍ ഇംഗ്ലീഷ് സംഘത്തിനായില്ല.


മത്സരം തുടങ്ങുന്നതിനു മുൻപേ തെരുവ് യുദ്ധത്തിന്റെ ഭീതിയിൽ മെർസെ നഗരത്തെ വിറപ്പിച്ചുകൊണ്ടാണ് ഫുട്ബോളിന്റെ പിതൃ ഭൂമിയായ ഇംഗ്ലണ്ടും പ്രഥമ യൂറോ കപ്പു വിജയികളായ റഷ്യക്കാരും മുഖാമുഖം അണിനിരന്നത്.


4 - 3 - 3 ശൈലിയിൽ ആക്രമണത്തിനു തയ്യാറായി ഇംഗ്ലീഷുകാരും 4- 3 - 2 -1 രീതിയില്‍ പ്രതിരോധത്തിനു പ്രാധാന്യം നല്കി റഷ്യ ക്കാരും , കളി തുടങ്ങി , മറക്കാനയില്‍ കഴിഞ്ഞ ലോകകപ്പ്‌ ഫൈനല്‍ നിയന്ത്രിച്ച ഇറ്റലിക്കാരന്‍ നിക്കോളാ റിസ്സോളിയുടെ വിസിലിനൊപ്പം റൂണിയും ടിയരും അലിയും നല്കിയ പാസുകളുമായി ലാല്ലാനയും കേയിനും സ്റ്റെര്‍ലിങും റഷ്യന്‍ നിരകളിലേക്ക് ഇരച്ചു കയറി , കഴിഞ്ഞ ലോകകപ്പില്‍ നിഭാഗ്യത്തിന്റെ തോഴനായ റഷ്യന്‍ ഗോളി അക്കീന്ഫയെഫ് അസാധാരണ മികവുമായി അതൊക്കെ പിടിച്ചെടുത്തു റഷ്യന്‍ പ്രതിരോധ നിരയില്‍ സ്മല്ലോനികൊവും ബ്രൂസുസിക്കിയും ഇഗെസെവിചും ഒത്തിനങ്ങിയപ്പോൾ മുന്നേറ്റങ്ങൾ ഒക്കെ കൊർണരുകളിൽ ഒതുങ്ങി , സെൻട്രൽ മിഡ് ഫീൽഡറുടെ റോള്‍ ഉണ്ടായിരുന്ന റൂണിയെ കൊക്ക്രീൻ അനങ്ങാന്‍ അനുവദിച്ചില്ല , പകരക്കാരനായി അല്ലി നല്കിയ കണക്കൊപ്പിച്ച പാസുകൾ ലാല്ലാനയും സ്റ്റെർലിങ്ങും പൊസിഷൻ മാറി മുന്നേറിയിട്ടും റഷ്യക്കാരുടെ പരുക്കൻ പ്രതിതിരോധവും ഗോളി അക്കീന്ഫയെഫ്നെയും മറികടക്കാനായില്ല ,

ഇംഗ്ലീഷുകാര്‍ ഇരു പാര്ശ്വങ്ങളിലൂടെ മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്തപോള്‍ അക്കീന്ഫയെഫ് നു പിടിപ്പതു പണിയായി , റഷ്യക്കാരുടെ പ്രതിരോധം അപ്രരോധ്യമായപ്പോൾ ഒന്നാം പകുതി ഗോള രഹിതവുമായി. മൈതാന മധ്യത്തു കളി ഒതുക്കി നിര്ത്തു‍ന്ന തന്ത്രവുമായിട്ടായിരുന്നു റഷ്യക്കാര്‍ കളിതുടങ്ങിയത് , രണ്ടു മാസം മുമ്പ് മാത്രം റഷ്യന്‍ പൌരത്വം നല്കി അവരുടെ ടീമിലെത്തിച ജര്‍മന്‍ ജൂനിയര് കളിക്കാരാന്‍ റോമാൻ നോയസ്ട്ടട്ടർ ആസ്സൂത്രണം ചെയ്ത മുന്നേറ്റ ങ്ങളുമായി ഗ്ലോവീനും ജൂബയും സോമോലോക്കൊവും കൂടി ആദ്യമായി ഇംഗ്ലീഷ് പ്രതിരോധ നിരയില്‍ ആശങ്ക സൃഷ്ടിച്ചു ജോ ഹാർട്ടിനു ആദ്യമായി ആശങ്കയുടെ നിമിഷങ്ങൾ അപകടം മണത്ത റൂനിയും കൂട്ടരും അതി ശക്തമായ പ്രത്യാക്രമണവുമയി കളിയിൽ തിരിച്ചെത്തി അതോടെ റോണി കൊക്ക്രീൻന്റെ പിടിയില്‍ നിന്ന് മോചിതനായി ലക്ഷ്യ ബോധമുള്ള പാസുകളുമായി കളി ഇംഗ്ലീഷ് ആധിപത്യത്തിലുമാക്കി ,ഇതിനിടയിൽ ഇംഗ്ലണ്ട് മുന്നിലെത്തിയ ഗോളും പിറന്നു റൂണിയുടെ പാസ് ഓടിപ്പിടിച്ച കെയിൻ അത് മറിച് സ്റ്റെർലിങ്ങിനു നല്കി ഒപ്പം ലല്ലനയും മുനേറ്റം തടഞ്ഞ ഇഗ്നെസെവിചിന്റെ ടാ ക്ക് ലിംഗ് ഫൌൾ ആയപ്പോൾ 18 മീറ്റർ അകലത്തു നിന്ന് ലഭിച്ച ഫൌൾ കിക്ക് റഷ്യൻ ഡി ഫന്സിനു പഴുതു നല്കാതെ ടോട്ടൻഹാം മധ്യ നിരക്കാരാൻ ഡിയർ നേരെ പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പായിച്ചു. അതുവരെ അജയ്യനായിരുന്ന അക്കീന്ഫയെഫ് നിസഹായനായിപ്പോയി എഴുപത്തി മൂന്നാം മിനിട്ട് ഇംഗ്ലണ്ട് 1 റഷ്യ 0.

തൊട്ടടുത്ത നിമിഷം നായകൻ റൂണിക്കു പകരം വിൽഷെയരും സ്റ്റെർലിങ്ങിനു പകരം മില്നരും വന്നു വെങ്കിലും കാര്യമായ ചലങ്ങൾ ഉണ്ടാക്കാനായില്ല , റഷ്യ ക്കാരാകട്ടെ അസൂത്രിതമായ മുന്നേറ്റങ്ങളുമായി കളിയുടെ ഗതി മാറ്റിക്കൊണ്ടിരുന്നു ,തൊണ്ണൂറാം മിനിറ്റിൽ സ്ച്ച്ന്നികൊവ് ഫ്ലോട്ട് ചെയ്തുകൊടുത്ത പന്ത് അവരുടെ നായകൻ ബെരൂസ്ക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് മറിച്ചതിൽ ചാടിവീണ ഗ്ലുസ്ച്ചകോ മെല്ലെ തട്ടി ജോ ഹാര്ട്ടിന്റെ വലയിലിട്ടു , 90 മിനിട്ടുവരെ മുന്നിലായിരുന്ന ഇംഗ്ലീഷുകാര്‍ ഒരു നിമിഷം കളി മറന്നപ്പോള്‍ റഷ്യ അപ്രതീക്ഷിത സമനിലയില്‍ വിലപിടിച്ച ഒരു പോയിന്റു സ്വന്തമാക്കി

Similar Posts