Sports
ഗവാസ്‍കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി കുക്ക്ഗവാസ്‍കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി കുക്ക്
Sports

ഗവാസ്‍കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി കുക്ക്

Alwyn K Jose
|
13 May 2018 4:56 AM GMT

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിന് സ്വന്തം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിന് സ്വന്തം. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന്റെ റെക്കോര്‍ഡാണ് കുക്ക് പഴങ്കഥയാക്കിയത്. ഗവാസ്‍കറുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള 9607 റണ്‍സ് എന്ന റെക്കോര്‍ഡാണ് കുക്ക് മറികടന്നത്. ലോര്‍ഡ്സില്‍ പാകിസ്താനെതിരെ 81 റണ്‍സ് നേടിയതോടെയാണ് കുക്ക് റെക്കോര്‍ഡ് പുസ്തകം തിരുത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞതാരവും കുക്കാണ്. ഗവാസ്‍കര്‍ 203 ഇന്നിങ്സില്‍ നിന്നാണ് റെക്കോര്‍ഡിട്ടതെങ്കില്‍ കുക്കിന് 219 ഇന്നിങ്സ് വേണ്ടിവന്നു ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍. ഗവാസ്‍കര്‍ 33 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയപ്പോള്‍ കുക്കിന് 26 സെഞ്ച്വറികളാണുള്ളത്.

Similar Posts