മൈക്കല്‍ ഫെല്‍പ്സ് റിയോയില്‍ അമേരിക്കന്‍ പതാകയേന്തും
|നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് റിയോയില്‍ അമേരിക്കയുടെ പതാകയേന്തും. താരങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഉദ്ഘാടന ചടങ്ങിന്റെ പതാകയേന്താന്‍ ഫെല്‍പ്സിനെ തെരഞ്ഞെടുത്തത്.
നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് റിയോയില്‍ അമേരിക്കയുടെ പതാകയേന്തും. താരങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഉദ്ഘാടന ചടങ്ങിന്റെ പതാകയേന്താന്‍ ഫെല്‍പ്സിനെ തെരഞ്ഞെടുത്തത്.
നീന്തല്‍ കുളത്തില്‍ പകരം വെക്കാനില്ലാത്ത താരമാണ് മൈക്കല്‍ ഫെല്‍പ്സ്. ഒളിമ്പിക്സിന്റെ താരം എന്ന് തന്നെ വിളിക്കാവുന്നയാള്‍. 18 സ്വര്‍ണമടക്കം 22 മെഡല്‍ നേടി ഒളിമ്പിക്സ് പോഡിയത്തില്‍ ഏറ്റവുമധികം തവണ കയറിയയാള്‍. റിയോയിലെ മാര്‍ച്ച് പാസ്റ്റിന് പതാക വഹിക്കാന്‍ മറ്റൊരാളെ തേടേണ്ടി വന്നില്ല അമേരിക്കക്ക്.
അഭിമാന നിമിഷമെന്നാണ് ഫെല്‍പ്സ് ഇതിനെ വിശേപ്പിച്ചത്. അഞ്ചിനങ്ങളിലാണ് ഫെല്‍പ്സ് ഇത്തവണ മത്സരിക്കുന്നത്. ഇതിനിടെ ഒളിമ്പിക്സിന് ശേഷവും നീന്തല്‍ കുളത്തില്‍ തുടരുമെന്ന സൂചനയും 31കാരനായ ഫെല്‍പ്സ് നല്കി. 2012 ഒളിമ്പിക്സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.