Sports
Sports
അല്‍വിറോ പീറ്റേഴ്‍സണ് രണ്ട് വര്‍ഷത്തെ വിലക്ക്
|14 May 2018 10:30 AM GMT
2018 നവംബര്‍ 12 വരെയുള്ള ശിക്ഷ കാലയളവില്‍ പീറ്റേഴ്‍സണ് അന്താരാഷ്ട്ര- ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാനോ ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമാകാനോ സാധിക്കില്ല
ആഭ്യന്തര 20-20 മത്സരത്തിനിടെ ഒത്തുകളി നടത്തിയതിന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ അല്‍വിറോ പീറ്റേഴ്‍സണ് രണ്ട് വര്‍ഷത്തെ വിലക്ക്. സൌത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയത്. മത്സരത്തില്‍ ഒത്തുകളി നടത്തിയത് കൂടാതെ തെളിവ് നശിപ്പിക്കാനും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനുമാണ് ശിക്ഷ. 2018 നവംബര്‍ 12 വരെയുള്ള ശിക്ഷ കാലയളവില്‍ പീറ്റേഴ്‍സണ് അന്താരാഷ്ട്ര- ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാനോ ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമാകാനോ സാധിക്കില്ല. കുറ്റം ഏറ്റുപറഞ്ഞ പീറ്റേഴ്‍സണ്‍ തനിക്ക് പറ്റിയ പിഴവിന് മാപ്പ് പറഞ്ഞു.