Sports
ബോള്‍ട്ടിനെ മനസില്‍ ധ്യാനിച്ച് നീക്കര്‍ക്ക് കുതിച്ചുപാഞ്ഞു; 17 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയായിബോള്‍ട്ടിനെ മനസില്‍ ധ്യാനിച്ച് നീക്കര്‍ക്ക് കുതിച്ചുപാഞ്ഞു; 17 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയായി
Sports

ബോള്‍ട്ടിനെ മനസില്‍ ധ്യാനിച്ച് നീക്കര്‍ക്ക് കുതിച്ചുപാഞ്ഞു; 17 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയായി

Alwyn
|
15 May 2018 1:15 PM GMT

പതിനേഴ് വര്‍ഷം നീണ്ട റെക്കോര്‍ഡ് പഴങ്കഥയാക്കി ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീക്കര്‍ക്ക്. 400 മീറ്ററിലായിരുന്നു റെക്കോര്‍ഡ് തകര്‍ത്ത സ്വര്‍ണ്ണ നേട്ടം

പതിനേഴ് വര്‍ഷം നീണ്ട റെക്കോര്‍ഡ് പഴങ്കഥയാക്കി ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീക്കര്‍ക്ക്. 400 മീറ്ററിലായിരുന്നു റെക്കോര്‍ഡ് തകര്‍ത്ത സ്വര്‍ണ്ണ നേട്ടം. 24കാരനായ വെയ്ഡ് വാന്റെ ആദ്യ ഒളിംപിക്സാണിത്. റിയോ ഒളിംപിക്സിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ സ്വര്‍ണ്ണമെഡല്‍ ആണിത്.

43.03 സെക്കന്‍റ് സമയത്തിലാണ് വെയ്ഡ് വാന്‍ നീക്കര്‍ക്ക് റെക്കോര്‍ഡിലേക്ക് ഓടിയെത്തിയത്. ഇതോടെ 1999ല്‍ അമേരിക്കയുടെ മൈക്കല്‍ ജോണ്‍സണ്‍ സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയായി. 43.18 സെക്കന്‍റായിരുന്നു മൈക്കല്‍ ജോണ്‍സണ്‍റെ പേരിലുളള റെക്കോര്‍ഡ്. തന്‍റെ പ്രചോദനം ഉസൈന്‍ ബോള്‍ട്ട് ആണെന്ന് വെയ്ഡ് വാന്‍ പറയുന്നത്. ഒരിക്കല്‍ ബോള്‍ട്ട് വെയ്ഡ് വാനിനോട് പറഞ്ഞു. നിനക്ക് റെക്കോര്‍ഡ് ഭേദിക്കാന്‍ സാധിക്കുമെന്ന്. മത്സരശേഷം അദ്ദേഹം പറഞ്ഞു നീ അത് സാധിച്ചെന്ന്. - വാന്‍ പറയുന്നു.

ലണ്ടന്‍ ഒളിംപിക് ജേതാവ് കിരാനി ജെയിംസിനെയും ബെയ്ജിംഗിലെ സ്വര്‍ണ്ണ നേട്ടക്കാരന്‍ ലഷ്വാന്‍ മെറിറ്റിനെയും പിന്തള്ളിയാണ് വെയ്ഡ് വാന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 43.76 സെക്കന്‍റിലാണ് കിരാനി വെള്ളി മെഡല്‍ നേടിയത് . ലഷ്വാന്‍ മെറിറ്റ് 43.85 സെക്കന്‍റില്‍ വെങ്കലവും.

Similar Posts