Sports
വെയ്ന്‍ റൂണി വീണ്ടും ഇംഗ്ലീഷ് ഫുട്‍ബോള്‍ ടീം നായകന്‍വെയ്ന്‍ റൂണി വീണ്ടും ഇംഗ്ലീഷ് ഫുട്‍ബോള്‍ ടീം നായകന്‍
Sports

വെയ്ന്‍ റൂണി വീണ്ടും ഇംഗ്ലീഷ് ഫുട്‍ബോള്‍ ടീം നായകന്‍

Ubaid
|
15 May 2018 6:21 PM GMT

മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് എഫില്‍ ആദ്യ സ്ഥാനത്താണ് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകസ്ഥാനത്തേക്ക് വെയ്ന്‍ റൂണി തിരിച്ചെത്തി. വെള്ളിയാഴ്ച സ്‌കോട്‌ലന്‍ഡിനെതിരേ നടക്കുന്ന നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് വീണ്ടും റൂണി നായകന്റെ കുപ്പായമണിയുന്നത്. യുവടീമിനൊപ്പം റൂണിയുടെ അനുഭവസമ്പത്തും മത്സരത്തില്‍ നിര്‍ണായകമാകുമെന്ന് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റ് പറഞ്ഞു. കഴിഞ്ഞമാസം സ്ലോവേനിയയ്‌ക്കെതിരേ നടന്ന മത്സരത്തോടെയാണ് റൂണി ടീമില്‍നിന്നു പുറത്തായത്. മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് എഫില്‍ ആദ്യ സ്ഥാനത്താണ് ഇംഗ്ലണ്ട്. നാലു പോയിന്റുള്ള സ്‌കോട്‌ലന്‍ഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.

Similar Posts