Sports
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140 വര്‍ഷം ആഘോഷിച്ച് ഗൂഗിള്‍ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140 വര്‍ഷം ആഘോഷിച്ച് ഗൂഗിള്‍
Sports

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140 വര്‍ഷം ആഘോഷിച്ച് ഗൂഗിള്‍

admin
|
15 May 2018 7:29 PM GMT

. ഇംഗ്ലണ്ടിന്‍റെ ആള്‍ഫ്രഡ് ഷായാണ് ആദ്യ ബോള്‍ എറിഞ്ഞത്. നേരിട്ടത് ചാള്‍സ് ബെന്നര്‍മാനും. 165 റണ്‍ നേടിയ ബെന്നര്‍മാന്‍ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ശതകക്കാരനായി മാറി.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140 ആം വാര്‍ഷികത്തോട് അനുുബന്ധിച്ച് ഗൂഗിളിന്‍റെ പ്രത്യേക ഡൂഡിള്‍. ഇംഗ്ലണ്ടും ആസ്ത്രേലിയും തമ്മില്‍ 1877 മാര്‍ച്ച് 15നാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് അരങ്ങേഖിയത്. ആസ്ത്രേലിയയിലെ മെല്‍ബണില്‍ നടന്ന മത്സരം 45 റണ്‍സിന് ആസ്ത്രേലിയ സ്വന്തമാക്കി.

ടോസ് നേടിയ ആസ്ത്രേലിയയാണ് ആദ്യം ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിന്‍റെ ആള്‍ഫ്രഡ് ഷായാണ് ആദ്യ ബോള്‍ എറിഞ്ഞത്. നേരിട്ടത് ചാള്‍സ് ബെന്നര്‍മാനും. 165 റണ്‍ നേടിയ ബെന്നര്‍മാന്‍ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ശതകക്കാരനായി മാറി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരന്പര സമനിലയിലാക്കി.

Similar Posts