Sports
ഇംഗ്ലീഷ് കിരീടം ഉറപ്പിച്ച് ലെസ്റ്റര്‍ സിറ്റിഇംഗ്ലീഷ് കിരീടം ഉറപ്പിച്ച് ലെസ്റ്റര്‍ സിറ്റി
Sports

ഇംഗ്ലീഷ് കിരീടം ഉറപ്പിച്ച് ലെസ്റ്റര്‍ സിറ്റി

admin
|
15 May 2018 9:12 PM GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ലെസ്റ്റര്‍ സിറ്റി കിരീടത്തോടടുത്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ലെസ്റ്റര്‍ സിറ്റി കിരീടത്തോടടുത്തു. സ്വാന്‍സിയ സിറ്റിയെ എതിരില്ലാത്ത നാല് ഗോളിനാണ് ലെസ്റ്റര്‍ തോല്‍പിച്ചത്. ജയത്തോടെ ലെസ്റ്ററിന് രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെക്കാള്‍ എട്ട് പോയിന്റിന്റെ ലീഡായി.‌

ലെസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിടാന്‍ സ്വാന്‍സിയക്കും കഴിഞ്ഞില്ല. മൂന്ന് കളി ബാക്കി നില്‍ക്കെ ലെസ്റ്റര്‍ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. ജെയ്മി വാര്‍ഡി ഇല്ലാതെയിറങ്ങിയ ഫോക്സസിന് വേണ്ടി പത്താം മിനിറ്റില്‍ റിയാദ് മെഹ്റസ് ആദ്യ ഗോള്‍ നേടി.

മുപ്പത്, അറുപത് മിനിറ്റുകളില്‍ അര്‍ജന്റൈന്‍ താരം ലിയനാര്‍ഡോ ഉല്ലോവയും സ്കോര്‍ ചെയ്തു. മാര്‍ക്ക് അല്‍ബ്രൈറ്റനും സ്കോര്‍ ചെയ്തതോടെ ലെസ്റ്ററിന്റെ ഗോള്‍ നേട്ടം നാലായി. 35 മത്സരങ്ങളില്‍ നിന്ന് 76 പോയിന്റാണ് ലെസ്റ്ററിന്റെ സമ്പാദ്യം. തൊട്ടുപിറകിലുള്ള ടോട്ടനത്തിന് 68 പോയിന്റാണുള്ളത്.

Similar Posts