Sports
വിജയം ഉറപ്പിച്ചപ്പോള്‍ ഗംഭീറിന്റെ കൈവിട്ട ആഘോഷം വിവാദത്തില്‍വിജയം ഉറപ്പിച്ചപ്പോള്‍ ഗംഭീറിന്റെ കൈവിട്ട ആഘോഷം വിവാദത്തില്‍
Sports

വിജയം ഉറപ്പിച്ചപ്പോള്‍ ഗംഭീറിന്റെ കൈവിട്ട ആഘോഷം വിവാദത്തില്‍

admin
|
15 May 2018 9:10 PM GMT

മൈതാനത്ത് പലപ്പോഴും മോശം പെരുമാറ്റത്തിന്റെ പേരില്‍ പഴി കേട്ടിട്ടുള്ള താരമാണ് ഗൌതം ഗംഭീര്‍.

മൈതാനത്ത് പലപ്പോഴും മോശം പെരുമാറ്റത്തിന്റെ പേരില്‍ പഴി കേട്ടിട്ടുള്ള താരമാണ് ഗൌതം ഗംഭീര്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെതിരായ മത്സരത്തിനിടെ ഗംഭീറിന്റെ ആവേശപ്രകടനം കമന്റേറ്റര്‍ പോലും കുറച്ചുകടന്നുപോയെന്ന് പറഞ്ഞു. ബാംഗ്ലൂരിനെതിരെ ഗംഭീറിന്റെ കൊല്‍ക്കത്ത വിജയം ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പരിസരബോധം മറന്നുള്ള വൈകാരികപ്രകടനം. പവലിയനില്‍ സഹതാരങ്ങള്‍ക്കൊപ്പമിരുന്ന് കളി വീക്ഷിക്കുന്നതിനിടെ കൊല്‍ക്കത്തയുടെ വിജയം രണ്ടു റണ്‍സ് അകലെ എത്തിയതോടെയാണ് ചാടിയെഴുന്നേറ്റ ഗംഭീര്‍ പിന്നിലുണ്ടായിരുന്ന കസേര ചവിട്ടിത്തെറിപ്പിച്ച് ആവേശം പ്രകടിപ്പിച്ചത്. 37 റണ്‍സെടുത്ത ഗംഭീര്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ പേരില്‍ പുറത്തുപോയതു മുതല്‍ അടക്കിവെച്ചിരുന്ന പ്രതിഷേധം കൂടിയാണ് വിജയത്തിലേക്ക് അടുത്ത നിമിഷം കസേര തൊഴിച്ചു തെറിപ്പിച്ച് പുറത്തെടുത്തത്.

Related Tags :
Similar Posts