Sports
ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ ഇന്ന് കളത്തില്‍ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ ഇന്ന് കളത്തില്‍
Sports

ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍മാര്‍ ഇന്ന് കളത്തില്‍

Alwyn K Jose
|
16 May 2018 4:25 PM GMT

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു. ബാഴ്സലോണക്ക് മൊഞ്ചന്‍ ഗ്ലാഡ്ബാഷും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സെല്‍റ്റിക്കും ആഴ്സണലിന് എഫ്സി ബേസലും എതിരാളികളാകുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും തമ്മിലുള്ള മത്സരമാണ് ഗ്ലാമര്‍ പോരാട്ടം.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു. ബാഴ്സലോണക്ക് മൊഞ്ചന്‍ ഗ്ലാഡ്ബാഷും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സെല്‍റ്റിക്കും ആഴ്സണലിന് എഫ്സി ബേസലും എതിരാളികളാകുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും തമ്മിലുള്ള മത്സരമാണ് ഗ്ലാമര്‍ പോരാട്ടം. ബാഴ്സക്കായി ലയണല്‍ മെസി കളിച്ചേക്കില്ല.

ആദ്യ മത്സരത്തില്‍ ഗോള്‍ മഴ വര്‍ഷിപ്പിച്ച ബാഴ്സയും മാഞ്ചസ്റ്റര്‍ സിറ്റിയും വലിയ ജയമാണ് ഇന്നും ലക്ഷ്യമിടുന്നത്. എന്നാല്‍ പരിക്ക് കാരണം മെസിക്ക് കളിക്കാനാകാത്തത് ബാഴ്സക്ക് തിരിച്ചടിയാണ്. അങ്ങനെയെങ്കില്‍ നെയ്മറിനും സുവാരസിനുമൊപ്പം ആര്‍ദ തുറാനായിരിക്കും മുന്നേറ്റ നിരയില്‍ ഇറങ്ങുക. സെല്‍ക്കിക്കിനെതിരെ സിറ്റി കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. സെര്‍ജിയോ അഗ്യൂറോ നേതൃത്വം നല്‍കുന്ന സിറ്റിയുടെ മുന്‍ നിര ഫോമിലാണെന്നത് പെപ് ഗാര്‍ഡിയോളക്ക് പ്രതീക്ഷ പകരുന്നു. ആദ്യ മത്സരത്തില്‍ പിഎസ്ജിയോട് സമനില വഴങ്ങിയ ആഴ്സണലിന് ഇന്ന് ജയം അനിവാര്യമാണ്. എഫ്സി ബേസലാണ് എതിരാളികള്‍. അത്‍ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ എഫ്സി റോസ്തോവിനെതിരെ നേടിയ വലിയ വിജയം ബയേണിന് ആത്മവിശ്വാസം പകരുന്നു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് അത്‍ലറ്റിക്കോക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.15നാണ് മത്സരങ്ങള്‍.

Similar Posts