Sports
ട്രാന്‍സ്‍ഫര്‍ വിപണിയില്‍ സജീവമായി യൂറോപ്യന്‍ ക്ലബുകള്‍ട്രാന്‍സ്‍ഫര്‍ വിപണിയില്‍ സജീവമായി യൂറോപ്യന്‍ ക്ലബുകള്‍
Sports

ട്രാന്‍സ്‍ഫര്‍ വിപണിയില്‍ സജീവമായി യൂറോപ്യന്‍ ക്ലബുകള്‍

Ubaid
|
16 May 2018 10:35 PM GMT

ചെല്‍സിയുടെ ഇതിഹാസ താരവും നായകനുമായിരുന്ന ജോണ്‍ ടെറി ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുമായി കരാറിലെത്തി.

പുതിയ സീസണ് മുന്നോടിയായി ലോകത്തെ പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുള്ള തിരക്കിലാണ് ക്ലബ്ബുകള്‍. യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ മത്സരം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തവണ ക്ലബ്ബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മൊണോക്കന്‍ താരം കിലിയന്‍ മംമ്പാപ്പയെ റയലിലെത്തിക്കാന്‍ ശ്രമം നടക്കുന്നുമുണ്ട്. ഗാരത് ബെയ്‍ല്‍ റയലില്‍ പുറത്തായേക്കുമെന്നും വാര്‍ത്തയുണ്ട്.

ചെല്‍സിയുടെ ഇതിഹാസ താരവും നായകനുമായിരുന്ന ജോണ്‍ ടെറി ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുമായി കരാറിലെത്തി. ഒരു വര്‍ഷമാണ് കരാര്‍. 21 വര്‍ഷം ചെല്‍സിയുടെ വിശ്വസ്തനായിരുന്ന ടെറി ഈ വര്‍ഷം ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്താണ് പടിയിറങ്ങിയത്. ചെല്‍സിക്കായി 690 മത്സരങ്ങള്‍ കളിച്ച ഈ പ്രതിരോധ താരം 65 ഗോളുകളും നേടി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ റൂണിയുടെ നിലനില്‍പും പ്രതിസന്ധിയിലാണ്. മൊറീഞ്ഞോക്ക് കീഴില്‍ അവസരും കുറഞ്ഞ റൂണിയെ എവര്‍ട്ടണ്‍ സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചൈനീസ് ലീഗിലേക്ക് റൂണി കൂടുമാറുന്നതായും വാര്‍ത്തയുണ്ട്. പി.എസ്.ജിയുടെ സൂപ്പര്‍ താരം എയ്ഞ്ചല് ഡി മരിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനുണ്ട്. മെക്സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിന് പ്രീമിയര്‍ ലീഗിലെത്തിക്കാന്‍ വെസ്റ്റ്ഹാമും ശ്രമം നടത്തുന്നു. ലിവര്‍പൂള്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ പിഎസ്ജി സ്വന്തമാക്കുമോ എന്നും കണ്ടറിയാം. ടോട്ടന്‍ ഹാം മിഡ്ഫീല്‍ഡര്‍ ദെലെ അലിക്കായി കോടികളാണ് ചെല്‍സി കരുതിവെച്ചിരിക്കുന്നത്. 10 കോടി യൂറോയാണ് താരത്തിന്റെ മൂല്യം. ലെസ്റ്റര്‍ താരം റിയാദ് മെഹ്റസ് ആഴ്‍സനലിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിനായി ബാഴ്‍സലോണയും രംഗത്തുണ്ടായിരുന്നു.

Similar Posts