Sports
ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ധവാന്‍ കളിക്കില്ലആദ്യ മൂന്ന് ഏകദിനങ്ങളില്‍ ധവാന്‍ കളിക്കില്ല
Sports

ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ധവാന്‍ കളിക്കില്ല

admin
|
16 May 2018 3:45 AM GMT

ഭാര്യക്ക് അസുഖമായതിനാല്‍ ഒപ്പം നില്‍ക്കണമെന്ന താരത്തിന്‍റെ ആഗ്രഹത്തിന് ബിസിസിഐ അനുമതി നല്‍കി. പതിനാറംഗ ടീം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകരക്കാരനെ നിയോഗിക്കേണ്ടെന്നാണ്

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍ ശിഖിര്‍ ധവാന്‍ കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാല്‍ ഒപ്പം നില്‍ക്കണമെന്ന താരത്തിന്‍റെ ആഗ്രഹത്തിന് ബിസിസിഐ അനുമതി നല്‍കി. പതിനാറംഗ ടീം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകരക്കാരനെ നിയോഗിക്കേണ്ടെന്നാണ് തീരുമാനം..ധവാന്‍റെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കം കുറിക്കാനാണ് സാധ്യത.

ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രീലങ്കന്‍ പര്യടനത്തിലും മിന്നുന്ന ഫോമിലായിരുന്ന ധവാന് ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. അമ്മയ്ക്ക് അസുഖമായതിനെ തുടര്‍ന്ന് താരം ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു,

Similar Posts