Sports
വിലക്ക് തുടരാന്‍ ഐഎഎഎഫ്; അനീതിയെന്ന് റഷ്യവിലക്ക് തുടരാന്‍ ഐഎഎഎഫ്; അനീതിയെന്ന് റഷ്യ
Sports

വിലക്ക് തുടരാന്‍ ഐഎഎഎഫ്; അനീതിയെന്ന് റഷ്യ

admin
|
16 May 2018 8:25 AM GMT

അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ അത് ലറ്റുകള്‍ക്ക് വിലക്ക് തുടരാനുള്ള ഐഎഎഎഫ് തീരുമാനം അനീതിയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റഷ്യന്‍ കായിക മന്ത്രാലയം.

അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ അത് ലറ്റുകള്‍ക്ക് വിലക്ക് തുടരാനുള്ള ഐഎഎഎഫ് തീരുമാനം അനീതിയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റഷ്യന്‍ കായിക മന്ത്രാലയം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നീതിപൂര്‍വമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും പ്രതികരിച്ചു.

റഷ്യന്‍ അത്‍ലറ്റുകള്‍ക്ക് നവംബറില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനുള്ള അന്താരാഷ്ട്ര അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ശക്തമായാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഐഎഎഎഫിന്റെ തീരുമാനം റദ്ദാക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് ഐഒസി വൈസ് പ്രസിഡന്റ് ജോണ്‍ കോട്സ് പറഞ്ഞു.

ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ചേരുന്ന ഐഒസി ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെയാണ് കോട്സിന്‍റെ പ്രതികരണം. താല്‍ക്കാലിക വിലക്ക് പിന്‍വലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റഷ്യന്‍ അത്‍ലറ്റിക്സ് ഫെഡറേഷനും സര്‍ക്കാരും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐഎഎഎഫ് വിലക്ക് തുടരാന്‍ തീരുമാനിച്ചത്. നിരപരാധികളായ അത്‍ലറ്റുകളെ ബലിയാടുകളാക്കുകയാണെന്നും ഐഎഎഎഫിന്റെ മനുഷ്യവകാശ ലംഘനമാണെന്നും റഷ്യന്‍ പോള്‍വാട് താരവും ഒളിമ്പിക് ചാമ്പ്യനുമായ ഇസിന്‍ബയേവ പ്രതികരിച്ചിരുന്നു. കോടതിയെ സമീപിക്കുമെന്നും ഇസിന്‍ബയേവ വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts