Sports
ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ കുവൈത്ത് താരത്തിന് അഭിനന്ദന പ്രവാഹംഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ കുവൈത്ത് താരത്തിന് അഭിനന്ദന പ്രവാഹം
Sports

ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ കുവൈത്ത് താരത്തിന് അഭിനന്ദന പ്രവാഹം

Jaisy
|
19 May 2018 6:43 AM GMT

അമീറും കിരീടാവകാശിയും ഉൾപ്പെടെയുള്ളവർ അഭിനന്ദന സന്ദേശം അയച്ചു

റിയോ ഒളിമ്പിക്സിൽ ഡബിൾ ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ കുവൈത്ത് താരം ഫഹീദ് അൽ ദീഹാനിക്കു മാതൃരാജ്യത്തു നിന്ന് അഭിനന്ദന പ്രവാഹം. അമീറും കിരീടാവകാശിയും ഉൾപ്പെടെയുള്ളവർ അഭിനന്ദന സന്ദേശം അയച്ചു . രാജ്യത്തിന്റെ യശസ്സുയർത്തിയ താരത്തിന് പ്രതിമാസം അയ്യായിരം ദിനാർ വീതം ശമ്പളം നൽകുമെന്ന് കുവൈത്ത് കായിക അതോറിറ്റി അറിയിച്ചു

റിയോ ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ അറബ് താരം. 1992 ൽ രൂപീകൃതമായ സ്വതന്ത്ര ഒളിമ്പിക് ടീമിലെ ആദ്യ സ്വർണ ജേതാവ് ദീഹാനിയുടെ വിജയത്തിന് തിളക്കമേറെയാണ് . 2000ലെ സിഡ്നി ഒളിമ്പിക്സില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങിൽ ഫഹീദ് ദീഹാനി നേടിയ വെങ്കലമെഡലാണ് കുവൈത്തിന് ഒളിമ്പിക് മെഡൽ പട്ടികയിൽ ആദ്യമായി ഇടം നേടിക്കൊടുത്തതു 2012ൽ ലണ്ടനിലും നീഹാനി വെങ്കലമെഡൽ നേടി . റിയോ ഒളിമ്പിക്സിൽ കുവൈത്തിന് പ്രാതിനിധ്യം ഇല്ലെങ്കിലും ദീഹാനിയുടെ വിജയംരാജ്യത്തെ കായികമേഖലക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തൽ . അമീർ ഷെയ്ഖ് സബാഹ്അൽ അഹമ്മദ് അൽ അൽസബാഹ്‌ കിരീടാവകാശി ശൈഖ് നവാഫ് അഹമ്മദ് അൽ സബാഹ് പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ സബാഹ് എന്നിവർ ദീഹാനിയെ അഭിനന്ദിച്ചു കേബിൾ സന്ദേശം അയച്ചു ഒളിമ്പിക് വിലക്കു ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കൊന്നും തങ്ങളെ തളർത്താൻ കഴിയില്ല എന്നു കുവൈത്ത് താരങ്ങൾ തെളിയിച്ചതായി കായിക മന്ത്രി ഷെയ്ഖ് സൽമാൻ അൽ ഹമൂദ്‌ അൽ സബാഹ് അഭിപ്രായപ്പെട്ടു . രാജ്യത്തിന്റെ യശസ്സുയർത്തിയ ഫഹീദ് ദീഹാനിക്ക് നാല് വർഷകാലത്തേക്ക് അയ്യായിരം ദിനാർ വീതം പ്രതിമാസം നൽകുമെന്ന് നൽകുമെന്ന് കായിക അതോറിറ്റി ഉപമേധാവി ഡോ ഹമൂദ്‌ ആൾ ഷമ്മിരി പ്രസ്താവിച്ചു . ഔദ്യോഗിക ടീം ഇല്ലെങ്കിലും ദീഹാനി ഉൾപ്പെടെ ഏഴു കുവൈത്ത് താരങ്ങൾ റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്

Similar Posts