സ്പിന്നിനെ നേരിടാന്‍ ഇന്ത്യക്കാരില്‍ നിന്ന് പഠിക്കണമെന്ന് മാക്സ്‍വെല്‍
|മല്‍സരത്തിന്റെ ഗതിയനുസരിച്ച് വ്യത്യസ്ത തന്ത്രം സ്വീകരിക്കേണ്ടി വരുമെന്നും മാക്സ് വെല്‍ ക്രിക്കറ്റ് ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍
ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ആസ്ട്രേലിയന്‍ ടീമിന് പ്രമുഖ കളിക്കാരുടെ ഉപദേശം തുടരുന്നു.സ്പിന്നിനെ നേരിടാന്‍ പഠിക്കാതെ ഇന്ത്യയില്‍ വിജയം കൊയ്യുക അസാധ്യമാണെന്നാണ് ഓസീസ് താരം കൂടിയായ മാക്സ് വെല്ലിന്റെ മുന്നറിയിപ്പ്. നേരത്തെ മൈക്ക് ഹസിയും കെവിന്‍ പീറ്റേഴ്സണും ഓസീസ് ടീമിന് ഉപദേശവുമായി രംഗതെത്തിയിരുന്നു. ആസ്ട്രേലിയ നാല് ടെസ്റ്റുകളാണ് ഇന്ത്യയില്‍ കളിക്കുന്നത്. ഈ മാസം 23 നാണ് ആദ്യ ടെസ്റ്റിന്റെ തുടക്കം.,
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഓസീസ് താരം മാക്സ് വെല്ലാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരായിരിക്കുംഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുക. സ്പിന്നിനെ അനായാസം നേരിടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ കണ്ടുപഠിക്കണമെന്നും മാക് സ് വെല്‍ ടീമിനെ ഉപദേശിക്കുന്നു .മല്‍സരത്തിന്റെ ഗതിയനുസരിച്ച് വ്യത്യസ്ത തന്ത്രം സ്വീകരിക്കേണ്ടി വരുമെന്നും മാക്സ് വെല്‍ ക്രിക്കറ്റ് ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ മൈക്ക് ഹസിയും കെവിന്‍ പീറ്റേഴ്സണും ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമിന് മുന്നറിയിപ്പ് നല്‍കിയിരുന്നു .എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ഉപയോഗിക്കുന്ന സ്ലെഡ്ജിങ് വിരാട് കൊഹ്‍ലിക്കും സംഘത്തിനുമെതിരെ നടത്തരുതെന്നും അത് ചിലപ്പോള്‍ തിരിഞ്ഞു കൊത്തുമെന്നുമാണ് ഹസി പറഞ്ഞത്. സ്പിന്നിനെ നേരിടാന്‍ പഠിക്കുക അല്ലെങ്കില്‍ ഇന്ത്യന്‍ പര്യടനം ഒഴിവാക്കുക എന്നാണ് ഓസീസ് താരങ്ങളെ പീറ്റേഴ്സണ്‍ ഉപദേശിച്ചത്.